‘ആ വേദന കാലമെത്ര കഴിഞ്ഞാലും മായുകയില്ല’; ഒരിക്കൽ മുറിഞ്ഞത് കൂട്ടിയോജിപ്പിക്കാൻ സമയം വേണ്ടി വരുമല്ലോ ! കുടുംബജീവിതത്തെ കുറിച്ച് അനന്യ !

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനന്യ. മികച്ച ഒരുപിടി കഥാപാത്രങ്ങൾക്ക് ജീവൻ നല്കിയതുകൊണ്ട് തന്നെ താരത്തെ ആരാധകർക്കും എന്നും ഓർത്തിരിയ്ക്കുവാൻ സാധിയ്ക്കുന്നുണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ചലച്ചിത്രങ്ങളിലും സജീവമാണ് അനന്യ. സിനിമയിൽ തിളങ്ങി നിൽക്കുന്ന…

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനന്യ. മികച്ച ഒരുപിടി കഥാപാത്രങ്ങൾക്ക് ജീവൻ നല്കിയതുകൊണ്ട് തന്നെ താരത്തെ ആരാധകർക്കും എന്നും ഓർത്തിരിയ്ക്കുവാൻ സാധിയ്ക്കുന്നുണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ചലച്ചിത്രങ്ങളിലും സജീവമാണ് അനന്യ. സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു അനന്യയുടെ വിവാഹം. ആഞ്ജനേയനെ ആയിരുന്നു അനന്യ വിവാഹം കഴിച്ചത്. ഇരുവരുടെയും വിവാഹവും മറ്റും വിവാദങ്ങൾക്ക് വഴി തുറന്നിരുന്നു. വിവാഹത്തിന് ശേഷവും താരം അഭിനയ രംഗത്ത് സജീവമാണെങ്കിലും അതികം സിനിമകളിൽ ഒന്നും കാണുവാൻ സാധിച്ചിരുന്നില്ല. കുട്ടനാനാടൻ ബ്ലോഗിന് ശേഷം അനന്യ മലയാളത്തിൽ അഭിനയിച്ചിരിയ്ക്കുന്നത് പൃഥ്വിരാജ് സുകുമാരൻ നായകനായി എത്തുന്ന ഭ്രമം എന്ന സിനിമയിലാണ്. ഇന്നിപ്പോൾ അനന്യയുടെ ഒരു പഴയകാല അഭിമുഖമാണ് വൈറൽ ആയിരിയ്ക്കുന്നത്. അഭിമുഖത്തിൽ താരം തന്റെ വിവാഹത്തെ കുറച്ചാണ് പറയുന്നത്. “ചിലപ്പോഴെങ്കിലും നമ്മളെടുക്കുന്ന തീരുമാനങ്ങള്‍ മാതാപിതാക്കളെ വേദനിപ്പിക്കുന്ന സാഹചര്യങ്ങളുണ്ടാകാം. എന്റെ കാര്യത്തിലും അത് തന്നെയാണ് സംഭവിച്ചത്. ഞാന്‍ അവരുടെ മകളാണ്. എന്നെ വെറുക്കാന്‍ അവര്‍ക്കോ, അവരെ മറക്കാന്‍ എനിക്കോ കഴിയില്ല. അകല്‍ച്ച ഉണ്ടായിരുന്നെങ്കിലും പിണക്കങ്ങളെല്ലാം മറന്ന് ഇപ്പോള്‍ പപ്പയും മമ്മിയും അനിയനും തനിക്കൊപ്പമുണ്ട്. ആഞ്ജനേയന്‍ തന്റെ ബലമാണ്. വിവാഹവുമായി ബന്ധപ്പെട്ടുകൊണ്ട് മാതാപിതാക്കളെ എതിരാക്കിയതിൽ പശ്ചാത്താപം അല്ല മറിച്ചു സങ്കടമാണുള്ളത്. ആ വേദന കാലമെത്ര കഴിഞ്ഞാലും മായുകയില്ല. ഒറ്റക്ക് ഇരിക്കുന്ന അവസരങ്ങളിൽ കരച്ചിൽ വരും. അച്ഛനെയും അമ്മയെയും ധിക്കരിച്ചു വിവാഹം കഴിച്ചതിന്റെ പേരിൽ ആരും പിന്തുണച്ചിരുന്നില്ല. അച്ഛനോടും അമ്മയോടും ഉള്ള സ്നേഹം അങ്ങനെ ഒന്നും പൊയ്‌പോകില്ല. അവരെ കാണണം എന്നുള്ളപ്പോൾ വീട്ടിൽ പോകാറുണ്ട്. എങ്കിലും ചില പ്രയാസങ്ങൾ തങ്ങൾക്കിടയിൽ നിലനിൽക്കുന്നുണ്ട്. ഒരിക്കൽ മുറിഞ്ഞത് കൂട്ടിയോജിപ്പിക്കാൻ സമയം വേണ്ടി വരുമല്ലോ. ഭാവിയിൽ എല്ലാം പരിഹരിക്കപ്പെടും എന്നാണ് വിശ്വാസം.” എന്നായിരുന്നു വിഡിയിൽ താരം പറയുന്നത്.