Film News

നടി അഞ്ജലി വിവാഹിതയാകുന്നുവെന്ന് റിപ്പോർട്ട്; വരൻ നിർമ്മാതാവ്

മലയാളികൾക്കും പ്രിയങ്കരിയായ തമിഴ് നടി അഞ്ജലി വിവാഹിതയാകുന്നുവെന്ന് റിപ്പോർട്ട്. താരത്തിന്റെ വിവാഹ വാർത്തയാണ് ഇപ്പോൾ സിനിമ ലോ​കത്ത് ചർച്ചാവിഷയം. തെലുങ്ക് നിർമ്മാതാവാണ് താരത്തെ വിവാഹം ചെയ്യാൻ പോകുന്നതെന്നും തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ആന്ധ്രയിലെ പ്രമുഖ നിർമ്മാതാവാണ് അഞ്ജലിയുടെ വരൻ എന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.

ഇദ്ദേഹം നേരത്തെ വിവാഹിതനാണെന്നും ആ ബന്ധം വേർപിരിഞ്ഞതിന് ശേഷമാണ് നടിയുമായിട്ടുള്ള വിവാഹത്തിലേക്ക് എത്തിയതെന്നുമാണ് വാർത്ത. എന്നാൽ, ഔദ്യോഗിക വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. മാത്രമല്ല അഞ്ജലി ഏതാനും മാസങ്ങൾക്കുമുമ്പ്, ഒരു വ്യവസായിയെ രഹസ്യമായി വിവാഹം കഴിച്ചതായി വാർത്ത പരന്നിരുന്നു. എന്നാൽ ആ കേട്ടതിലൊന്നും സത്യമില്ലെന്ന് നടി തന്നെ പറഞ്ഞതോടെയാണ് ഈ പ്രചരണമെല്ലാം അവസാനിപ്പിച്ചത്.

Ajay Soni