Film News

‘ഓസ്‌കാർ നേടുകയാണെങ്കിൽ അത് ഒരു അത്ഭുതം തന്നെയാകും, അതാണ് ആ​ഗ്രഹവും’; തുറന്ന് പറഞ്ഞ് പൃഥ്വിരാജ്

ലോകമെമ്പാടും ശ്രദ്ധിക്കപ്പെടുമെന്ന പ്രതീക്ഷയോടെ മലയാളം ഒന്നടങ്കം കാത്തിരിക്കുന്ന ഒരു ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജിന്റെ എക്കാലത്തെയും മികച്ച പെർഫോമൻസ് ആടുജീവിതത്തിൽ കാണാമെന്ന് പുറത്ത് വന്ന കുറച്ച് സീനുകളിൽ നിന്ന് തന്നെ വ്യക്തമായിട്ടുണ്ട്. ആടുജീവിതം നോവൽ ഒരു സിനിമയായി എടുക്കുമ്പോൾ ഒരുപാട് വെല്ലുവിളികളാണ് ടീം നേരിട്ടത്. മാർച്ച് 28 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

അതേസമയം, ‘ആടുജീവിതം’ സിനിമയ്ക്ക് ഓസ്‌കാർ ലഭിക്കണമെന്നാതാണ് തന്റെ ആഗ്രഹമെന്ന് പൃഥ്വിരാജ് തുറന്നുപറഞ്ഞു. അടുത്ത വർഷത്തെ അക്കാദമി അവാർഡിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ഈ ചിത്രമാണെങ്കിൽ കൂടുതൽ സന്തോഷമാകുമെന്നും താരം കൂട്ടിച്ചേർത്തു. ‘ ഈ സിനിമ അന്താരാഷ്ട്ര തലത്തിൽ സഞ്ചരിക്കണമെന്ന് എപ്പോഴും ആഗ്രഹിച്ചിരുന്നു. അടുത്ത വർഷത്തെ അക്കാദമി അവാർഡിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ഈ ചിത്രമാണെങ്കിൽ തങ്ങൾക്ക് കൂടുതൽ സന്തോഷമാകും.

ഓസ്‌കാർ നേടുകയാണെങ്കിൽ അത് ഒരു അത്ഭുതം തന്നെയാകും”എന്നാൽ സിനിമ ആഗോളതലത്തിൽ ബ്ലോക്ക്ബസ്റ്റർ ആകുന്നതോ അക്കാദമി അവാർഡ് ആണോ പ്രധാനം എന്ന് ചോദിച്ചാൽ, അക്കാദമി അവാർഡ് രണ്ടാമതാകും. ലോകമെമ്പാടുമുള്ള ആളുകൾ ഇപ്പോൾ സിനിമ പ്രദർശിപ്പിക്കാൻ താൽപ്പര്യം പ്രകടിപ്പിക്കുന്നുണ്ട്. സിനിമ റിലീസായാൽ അതിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ സ്വാഭാവികമായി വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നു’ – പൃഥ്വിരാജ് പറഞ്ഞു.

Ajay Soni