വിഷമഘട്ടങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്.. പക്ഷേ..! അനു സിത്താര പറയുന്നു..!

മലയാള സിനിമയില്‍ ശാലീന സുന്ദരിയായ ഒരു നടിയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ അനു സിതാരയുടെ മുഖമാണ് ആരാധകരുടെ മനസ്സിലേക്ക് വരിക. വയനാടിന്റെ സൗമ്യതയും സൗന്ദര്യവുമുള്ള ഒരു വയനാടുകാരി. 2013ല്‍ പുറത്തിറങ്ങിയ പൊട്ടാസ് ബോംബ് എന്ന സിനിമയിലൂടെ ബാലതാരമായിട്ടായിരുന്നു അനു സിത്താര സിനിമാ രംഗത്തേക്ക് എത്തിയത്. ഒരു മികച്ച നര്‍ത്തകി കൂടിയാണ് താരം. രാമന്റെ ഏദന്‍ തോട്ടം എന്ന സിനിമയായിരുന്നു അനു സിത്താരയ്ക്ക് ഏറെ പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്ത ചിത്രം.

മലയാളത്തിന് പുറമെ തമിഴ് സിനിമാ രംഗത്തും പ്രത്യക്ഷപ്പെട്ട താരം ഇപ്പോള്‍ ഒരു തെലുങ്ക് സിനിമയിലും അരങ്ങേറ്റം കുറിയ്ക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇപ്പോഴിതാ തന്റെ ഭര്‍ത്താവിനെ കുറിച്ചും ജീവിതത്തില്‍ എല്ലാവരേയും പോലെ വിഷമ ഘട്ടങ്ങള്‍ തരണം ചെയ്തതിനെ കുറിച്ചും ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലെ അനുവിന്റെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ലോകത്തുള്ള മറ്റേത് സുന്ദരമായ സ്ഥലത്തേക്കാളും തന്റെ സ്വര്‍ഗ്ഗം വയനാട് തന്നെയാണെന്നാണ് അനു സിത്താര എപ്പോഴും പറയാറ്.

അതുപോലെ, മനസ്സ് ഒന്ന് മടുത്തിരിക്കുമ്പോള്‍ ഒരു നല്ല ഭക്ഷണം കഴിക്കാന്‍ തോന്നുമ്പോള്‍ എന്തിനും വയനാട് എന്ന ഒരു ഉത്തരമേ താരത്തിന് ഉണ്ടായിരിക്കുകയുള്ളൂ. അതേസമയം, ജീവിതം ഒരിക്കലും പ്ലാന്‍ ചെയ്ത് മുന്നോട്ട് കൊണ്ടുപോകുന്ന ഒരാളല്ല താന്‍ എന്നാണ് നടി പറയുന്നത്. ഇപ്പോള്‍ താന്‍ എത്തിനില്‍ക്കുന്ന ഇടങ്ങളൊന്നും നേരത്തെ തീരുമാനിച്ച് ഉറപ്പിച്ചതിന്റെ ഫലമല്ല എന്നാണ് നടി പറയുന്നത്.

ജീവിതത്തില്‍ പോസിറ്റീവ് ആയി ഇരിക്കുക എന്നത് എല്ലാവരും പറയുന്ന കാര്യമാണ്. പക്ഷേ എത്ര പേര്‍ക്ക് അത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയും എന്നാണ് നടി ചോദിക്കുന്നത്. എല്ലാവരും സാധാരണ മനുഷ്യരാണ്. ജീവിതത്തില്‍ പല ഘട്ടങ്ങളും ഉണ്ടാകും. എനിക്കും ജീവിതത്തില്‍ വിഷമ ഘട്ടത്തിലൂടെ കടന്നു പോകേണ്ടി വന്നിട്ടുണ്ട് എന്നാണ് നടി തുറന്ന് പറയുന്നത്. പക്ഷേ എന്ത് നെഗറ്റീവ് സംഭവങ്ങള്‍ ജീവിതത്തിലുണ്ടായാലും പോസിറ്റീവ് ആയ കാര്യം ദൈവം എനിക്ക് തരാറുണ്ട് എന്നും നടി പറയുന്നത്.

Aswathy