മകൾക്ക് വേണ്ടി സിനിമയിൽ നിന്നും മാറി നിൽക്കാനൊരുങ്ങി ബോളിവുഡ് താരം അനുഷ്ക ശർമ്മ. 2021ൽ ആണ് അനുഷ്ക്കയ്ക്കും വിരാട് കോലിക്കും മകൾ വാമിഖ ജനിച്ചത്. 2018ൽ പുറത്തിറങ്ങിയ ‘സീറോ’യ്ക്ക് ശേഷം അനുഷ്ക അധികം സിനിമകൾ ഒന്നും ചെയ്തിട്ടില്ല. ഇനി ഒരു വർഷം ഒരു സിനിമ മാത്രമേ ചെയ്യുകയുള്ളു എന്നാണ് അനുഷ്ക ഇപ്പോൾ പറയുന്നത്.
‘തന്റെ മകൾക്ക് എന്നെ ഏറ്റവും കൂടുതൽ ആവശ്യമുള്ള പ്രായമാണിത്. വിരാട് ഒരു മികച്ച പിതാവാണ്. ഒരു രക്ഷിതാവ് എന്ന നിലയിൽ വിരാടും പാരന്റിംഗിൽ ഏറെ ശ്രദ്ധ ചെലുത്തുന്നുണ്ട്,അവൾക്ക് എന്നെ കൂടുതൽ ആവശ്യമുണ്ട്. ഞങ്ങൾ ഇരുവരും അത് തിരിച്ചറിയുന്നു.അതിനാൽ, അതിനനുസരിച്ച് മുന്നോട്ടു പോവുന്നു. ഞാൻ അഭിനയം ആസ്വദിക്കുന്നു. പക്ഷേ മുമ്പ് ചെയ്തതു പോലെ കൂടുതൽ സിനിമകൾ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എനിക്ക് വർഷത്തിൽ ഒരു സിനിമ ചെയ്യണം. എന്നാണ് ആഗ്രഹം”
എനിക്ക് ഇഷ്ടമുള്ള അഭിനയം ആസ്വദിക്കണം, ജീവിതത്തെ സന്തുലിതമാക്കണം, കുടുംബത്തിന് സമയം നൽകണം എന്നാണ് ഒരു പരിപാടിക്കിടെ അനുഷ്ക വ്യക്തമാക്കുന്നത്. വലിയ തിരക്കുള്ള വിരാട് പോലും കുടുംബത്തിന് വേണ്ടി സമയം മാറ്റിവയ്ക്കാറുണ്ട് അനുഷ്ക വ്യക്തമാക്കി. ക്രിക്കറ്റ് താരം ജുലൻ ഗോസ്വാമിയുടെ ജീവിതം പറയുന്ന ‘ചക്ദ എക്സ്പ്രസ്’ എന്ന സിനിമയാണ് അനുഷ്കയുടെതായി ഇനി റിലീസിന് ഒരുങ്ങുന്ന സിനിമ
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…