Film News

വിവാഹം വലിയ ഉത്തരവാദിത്തം-മനസ്സ് തുറന്ന് പറഞ്ഞ് അനുശ്രീ

ലാല്‍ ജോസ് ചിത്രം ഡയമണ്ട് നെക്ലേയ്സിലൂടെ മലയാളസിനിമാ ലോകത്തേക്കെത്തിയ നായികയാണ് നടി അനുശ്രീ. ചെയ്ത ചിത്രങ്ങളിലെ കഥാപാത്രങ്ങളെല്ലാം മികച്ചതായിരുന്നു. ആരാധകരുടെ പ്രിയ നായികയാണ് താരം. സൂപ്പര്‍താരങ്ങള്‍ക്കൊപ്പവും യുവതാരങ്ങള്‍ക്കൊപ്പവുമെല്ലാം അനുശ്രീ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.

സോഷ്യല്‍ മീഡിയയിലെ സജീവതാരമാണ് അനുശ്രീ. വിശേഷങ്ങളും ഫോട്ടോഷൂട്ടുമെല്ലാംതാരം സോഷ്യലിടത്ത് പങ്കിടാറുണ്ട്. ഏറെ നാളായി താരത്തിനോട് ആരാധകര്‍ ചോദിക്കുന്ന ചോദ്യമാണ് വിവാഹത്തെകുറിച്ച്. ഇപ്പോഴിതാ താരം തന്നെ വിവാഹത്തെ കുറിച്ച് പറയുകയാണ്. അനുശ്രീ വിവാഹത്തെ കുറിച്ച് പറയുന്ന വീഡിയോയാണ് വൈറലാകുന്നത്.

വലിയ ഉത്തരവാദിത്വമുള്ള ഒരു കാര്യമാണ് വിവാഹമെന്നാണ് താന്‍ വിശ്വസിക്കുന്നത്. അതുകൊണ്ട് തന്നെ വിവാഹം കഴിക്കാനുള്ള പദ്ധതികളിലേയ്ക്കൊന്നും തല്‍ക്കാലം എത്തിയിട്ടില്ല. വിവാഹം എന്ന ചിന്തയിലേയ്ക്ക് കടന്നാല്‍ വലിയൊരു ഉത്തരവാദിത്വം ഞാന്‍ തലയിലെടുത്ത് വെയ്ക്കണം. തത്കാലം അതിന് തയ്യാറല്ലെന്നാണ് താരം പറയുന്നത്.പലപ്പോഴും വിവാഹവുമായ ബന്ധപ്പെട്ട് വരുന്ന ഗോസിപ്പുകളോടെല്ലാം താരം പ്രതികരിക്കാറുണ്ട്. വളരെ തമാശയായിട്ടാണ് താരം ഗോസിപ്പുകളെ കാണാറുള്ളത്.

അതേസമയം, അനുശ്രീയുടേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം തലവന്‍ ആണ്. ബിജു മേനോനും ആസിഫ് അലിയുമാണ് പ്രധാന കഥാപാത്രങ്ങളാവുന്നത്. ജിസ് ജോയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Anu B