മലയാളി സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട നടി അനുശ്രീയുടെ പുതിയ ഫോട്ടോകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. എന്നെ നോക്കൂ..! എന്ന ക്യാപ്ഷനോട് കൂടിയാണ് താരം ഏറ്റവും പുതിയ തന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. എന്ത് സുന്ദരിയായിരിക്കുന്നു ഈ ഫോട്ടോകളില്‍ താരം എന്നാണ് ആരാധകര്‍ കമന്റുകളായി കുറിയ്ക്കുന്നത്. ഇത്തവണ ഒരു മേക്ക് ഓവര്‍ ലുക്കിലാണ് അനുശ്രീ എത്തിയിരിക്കുന്നത്.
താരത്തിന്റെ ഫോട്ടോയില്‍ നിന്ന് കണ്ണെടുക്കാന്‍ കഴിയില്ലെന്നാണ് ആരാധകര്‍ ഫോട്ടോയ്ക്ക് കമന്റുകളായി കുറിയ്ക്കുന്നത്. സിജന് ആണ് അനുശ്രീയ്ക്ക് ഇത്തവണ മേക്കപ്പ് ചെയ്തിരിക്കുന്നത്. അനുശ്രീയുടെ സുഹൃത്ത് കൂടിയായ ശബരിനാഥ് ആണ് താരത്തിന് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്. പ്രണവ് രാജാണ് അനുശ്രീയുടെ ഈ മനോഹര ചിത്രങ്ങള്‍ തന്റെ ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത്. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ആരാധകരുമായി നിരവധിപ്പേരാണ് താരത്തിന്റെ ഫോട്ടോയ്ക്ക് കമന്റുകള്‍ കുറിച്ച് എത്തുന്നത്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെയ്ക്കുന്ന ഫോട്ടോകള്‍ എല്ലാം തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. മികച്ച സ്വീകാര്യതയാണ് താരത്തിന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിക്കാറ്. ഇപ്പോഴിതാ താരം പങ്കുവെച്ച് ഏറ്റവും പുതിയ ഫോട്ടോയും ശ്രദ്ധ നേടിയിരിക്കുകയാണ്. അതേസമയം, ട്വല്‍ത്ത് മാന്‍ എന്ന ജീത്തു ജോസഫ്
ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച അനുശ്രീയുടെ അടുത്ത സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. താര എന്ന ചിത്രമാണ് അനുശ്രീയുടേതായി അണിയറയില്‍ ഒരുങ്ങുന്ന സിനിമ. ചിത്രം ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റേജിലാണ്.
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…
പമ്മി പമ്മി അകത്തുകയറി കട്ട് തിന്നുന്നത് പൂച്ചകളുടെ സ്വഭാവമാണ്. എത്രയൊക്കെ സൂക്ഷിച്ചാലും എപ്പോഴെങ്കിലുമൊക്കെ അടുക്കളില്‍ കയറി ആവശ്യമുള്ളത് കഴിച്ച് സ്ഥലം…
കൊമേഡിയനായും നടനായും നിര്‍മ്മാതാവും മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് രമേഷ് പിഷാരടി. ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് പിഷു. സോഷ്യലിടത്ത് സജീവമായ…
അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന് തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായി കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ജോളി…
ഇളയദളപതി വിജയിയുടെ അമ്പതാം ജന്മദിനാഘോഷം ആഘോഷമാക്കാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധക ലോകം. എന്നാല്‍ ഇത്തവണത്തെ ആഘോഷപരിപാടികള്‍ ഒഴിവാക്കിയിരിക്കുകയാണ് താരം. തമിഴ്നാട് കള്ളക്കുറിച്ചിയിലെ…
അടിക്കടി വിവാദങ്ങൾ ഉണ്ടാക്കുന്ന സംവിധായകാണാന് സനൽ കുമാർ ശശിധരൻ. ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആരോപണങ്ങളുമായാണ് സനല്‍കുമാര്‍…