ഒന്ന് നോക്കിയാല്‍ പിന്നെ കണ്ണെടുക്കാന്‍ കഴിയില്ല..! പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി അനുശ്രീ!!

മലയാളി സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട നടി അനുശ്രീയുടെ പുതിയ ഫോട്ടോകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. എന്നെ നോക്കൂ..! എന്ന ക്യാപ്ഷനോട് കൂടിയാണ് താരം ഏറ്റവും പുതിയ തന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.…

മലയാളി സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട നടി അനുശ്രീയുടെ പുതിയ ഫോട്ടോകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. എന്നെ നോക്കൂ..! എന്ന ക്യാപ്ഷനോട് കൂടിയാണ് താരം ഏറ്റവും പുതിയ തന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. എന്ത് സുന്ദരിയായിരിക്കുന്നു ഈ ഫോട്ടോകളില്‍ താരം എന്നാണ് ആരാധകര്‍ കമന്റുകളായി കുറിയ്ക്കുന്നത്. ഇത്തവണ ഒരു മേക്ക് ഓവര്‍ ലുക്കിലാണ് അനുശ്രീ എത്തിയിരിക്കുന്നത്.

താരത്തിന്റെ ഫോട്ടോയില്‍ നിന്ന് കണ്ണെടുക്കാന്‍ കഴിയില്ലെന്നാണ് ആരാധകര്‍ ഫോട്ടോയ്ക്ക് കമന്റുകളായി കുറിയ്ക്കുന്നത്. സിജന്‍ ആണ് അനുശ്രീയ്ക്ക് ഇത്തവണ മേക്കപ്പ് ചെയ്തിരിക്കുന്നത്. അനുശ്രീയുടെ സുഹൃത്ത് കൂടിയായ ശബരിനാഥ് ആണ് താരത്തിന് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്. പ്രണവ് രാജാണ് അനുശ്രീയുടെ ഈ മനോഹര ചിത്രങ്ങള്‍ തന്റെ ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത്. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ആരാധകരുമായി നിരവധിപ്പേരാണ് താരത്തിന്റെ ഫോട്ടോയ്ക്ക് കമന്റുകള്‍ കുറിച്ച് എത്തുന്നത്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെയ്ക്കുന്ന ഫോട്ടോകള്‍ എല്ലാം തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. മികച്ച സ്വീകാര്യതയാണ് താരത്തിന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിക്കാറ്. ഇപ്പോഴിതാ താരം പങ്കുവെച്ച് ഏറ്റവും പുതിയ ഫോട്ടോയും ശ്രദ്ധ നേടിയിരിക്കുകയാണ്. അതേസമയം, ട്വല്‍ത്ത് മാന്‍ എന്ന ജീത്തു ജോസഫ്

ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച അനുശ്രീയുടെ അടുത്ത സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. താര എന്ന ചിത്രമാണ് അനുശ്രീയുടേതായി അണിയറയില്‍ ഒരുങ്ങുന്ന സിനിമ. ചിത്രം ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റേജിലാണ്.