ശ്രീകൃഷ്ണ വേഷത്തില്‍ തിളങ്ങി അനുശ്രീ.. കൃഷ്ണാ.. ക്രഷ് ആയെന്ന് നടി അദിതി രവി

ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുന്ന ഇന്നത്തെ പ്രത്യേക ദിനത്തില്‍ കൃഷ്ണ വേഷത്തില്‍ എത്തി തന്റെ ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ് നടി അനുശ്രീ. ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കൊണ്ട് എന്നും ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റാറുള്ള താരത്തിന്റെ കൃഷ്ണ വേഷത്തിലെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. നടി തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചത്..

ഏവര്‍ക്കും ശ്രീകൃഷ്ണ ജയന്തി ആശംസകള്‍ നേര്‍ന്നാണ് താരം ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചത്. ചിങ്ങമാസത്തില്‍ കറുത്ത പക്ഷത്തിലെ അഷ്ടമിയും രോഹിണിയും ചേര്‍ന്ന നാളില്‍ ഭൂജാതനായ അമ്പാടികണ്ണനെ മനസ്സുകൊണ്ടും ശരീരംകൊണ്ടും പ്രണയിക്കുന്ന എല്ലാവര്‍ക്കും ശ്രീകൃഷ്ണജയന്തി ആശംസകള്‍.. അവതാരപുരുഷനായ ശ്രീകൃഷ്ണഭഗവാന്റെ പാദാരവിന്തങ്ങളില്‍ സമര്‍പ്പിക്കട്ടെ… എന്നാണ് അനുശ്രീ ഫോട്ടോകള്‍ക്ക് ഒപ്പം കുറിച്ചിരിക്കുന്നത്. ഫോട്ടോകള്‍ പങ്കുവെച്ച് നിമിഷങ്ങള്‍ക്കകം തന്നെ അനുശ്രീയുടെ കൃഷ്ണ വേഷത്തിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്..

ഫോട്ടോസെഷനില്‍ അനുശ്രീയ്ക്ക്് ഒപ്പം രാധയായി വേഷമിട്ടിരിക്കുന്നത് അക്ഷര രമേശാണ്. നിതിന്‍ നാരായണന്റേതാണ് ഫോട്ടോഗ്രഫി… അനുശ്രീയുടെ അടുത്ത സുഹൃത്തുക്കളായ സജിത്ത് ആന്‍ഡ് സുജിത്ത് പിങ്കി വിശാല്‍ എന്നിവര്‍ ചേര്‍ന്നാണ് താരത്തിന് മേക്കപ്പ് ചെയ്തിരിക്കുന്നത്. അനുശ്രീ ധരിച്ചിരിക്കുന്ന കൃഷ്ണ വേഷം ഡിസൈന്‍ ചെയതത് വാസുദേവന്‍ അരുണ്‍ ആണ്..

ശബരിനാഥാണ് കോസ്റ്റിയൂം സ്‌റ്റൈലിംഗ് ചെയ്തിരിക്കുന്നത്. അനുശ്രീയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.. അനുശ്രീയുടെ കൃഷ്ണനായി എത്തിയതോടെ ഈ കൃഷ്ണനോട് കൃഷ് ആയെന്നാണ് നടിയും അനുശ്രീയുടെ അടുത്ത സുഹൃത്തുമായ അദിതി രവി പങ്കുവെച്ച കമന്റ്..

അതിന് കമോണ്‍ രാധാ എന്നായിരുന്നു അനുശ്രീ നല്‍കിയ മറുപടി കമന്റ്.. ഈ ദിനത്തില്‍ അനുശ്രീ പങ്കുവെയ്ക്കുന്ന ഫോട്ടോയ്ക്കായി ഞങ്ങള്‍ കാത്തിരിക്കുകയായിരുന്നു എന്നാണ് ആരാധകരില്‍ ചിലര്‍ കമന്റായി കുറിച്ചത്.

Nikhina