‘കാത്തിരിപ്പൂ വിങ്ങലല്ലേ, കാലമെങ്ങോ മൗനമല്ലേ മൗനം തീരില്ലെ… മനോഹരമായി പാടി അനുശ്രീ

അഭിനയ മികവ് കൊണ്ടും തന്റെ നാടൻ ലുക്കേ കൊണ്ടും മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് അനുശ്രീ. സിനിമകളിലും സമൂഹമാധ്യമങ്ങളിലും ഒരുപോലെ സജീവമാണ് നടി അനുശ്രീ. സമൂഹമാധ്യമങ്ങളിൽ തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാൻ  അനുശ്രീ സമയം കണ്ടെത്താറുണ്ട്.

ഇപ്പോഴിതാ, അഭിനയത്തിനും നൃത്തത്തിനും പുറമെ പാട്ടിലും ഒരു കൈനോക്കുകയാണ് താരം . ‘അനുരാഗ വിലോചനനായി’ എന്ന ഗാനമാണ് അനുശ്രീ ആലപിക്കുന്നത്. ‘കാത്തിരിപ്പൂ വിങ്ങലല്ലേ, കാലമെങ്ങോ മൗനമല്ലേ മൗനം തീരില്ലെ’ എന്നാണ് ഗാനം പങ്കുവെച്ചിരിക്കുന്ന വീഡിയോയ്ക്ക് അനുശ്രീ ഇട്ടിരിക്കുന്ന ക്യാപ്ഷൻ. താരം മനോഹരമായി തന്നെയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

ലാൽ ജോസ് ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കിയ ചിത്രമായ ഡയമണ്ട് നെക്ലേസിലുടെയാണ് അനുശ്രീ വെള്ളിത്തിരയിലെത്തിയത്. ചിത്രത്തിൽ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രമായാണ് അനുശ്രീ എത്തിയത്. റിയാലിറ്റി ഷോയിൽ നിന്നും സിനിമയിലേക്ക് എത്തിയ താരം ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്ത കള്ളനും ഭഗവതിയും എന്ന ചിത്രത്തിലാണ് ഏറ്റവുമൊടുവിൽ വേഷമിട്ടത്. കൂടാതെ നിരവധി സിനിമകൾ താരത്തിന്റെതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Aiswarya Aishu