ഗുരുവായൂർ നടയിൽ വീണ്ടും വിവാഹം നടത്തി അപൂർവ്വ ബോസ്

യുവനടി അപൂർവ ബോസ് അടുത്തിടെയാണ് വിവാഹിതയായത്. രജിസ്റ്റർ ഓഫീസിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിലാണ് താരം വിവാഹിതയായത്. നടിയുടെ ദീർഘകാല സുഹൃത്തായ ധിമൻ തലപത്രയുമായിട്ടാണ് വിവാഹം നടന്നത്. ഇപ്പോഴിതാ, അമ്മൂമ്മയ്ക്കായി ഗുരുവായൂർ നടയിൽ വെച്ച് വീണ്ടും വിവാഹിതരായിരിക്കുകയാണ്.

‘അമ്മൂമ്മ, ഇത് നിങ്ങൾക്കുള്ളത്, നിങ്ങൾക്ക് മാത്രം..ലോകത്തിലെ നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട സ്ഥലമായിരുന്നു ഗുരുവായൂർ, പകൽ മുഴുവൻ നിങ്ങളുടെ സാന്നിധ്യമായിരുന്നു എനിക്ക് അനുഭവപ്പെട്ടത്. നിങ്ങൾ എവിടെയായിരുന്നാലും ഏറ്റവും വലിയ പാർട്ടിയാണ് നിങ്ങൾക്കായി നടത്തുന്നതെന്ന് എനിക്ക് ഉറപ്പുണ്ട്’ അപൂർവ ബോസ് വിവാഹ ചിത്രങ്ങൾക്കൊപ്പം ഇൻസ്റ്റഗ്രമിൽ കുറിച്ചു.

2010ൽ വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘മലർവാടി ആർട്സ് ക്ലബ്’ എന്ന ചിത്രത്തിലൂടെയാണ് അപൂർവ ബോസ് സിനിമയിലെത്തുന്നത്. സിനിമയിൽ രേവതി എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്.പ്രണയം, പത്മശ്രീ ഭാരത് ഡോ. സരോജ് കുമാർ, പൈസ പൈസ, പകിട, ഹേയ് ജൂഡ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. സിനിമയിൽ നിന്നും വിട്ടുനിൽക്കുന്ന അപൂർവ ഇപ്പോൾ യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റ് പ്രോഗ്രാം കമ്മ്യൂണിക്കേഷൻസ് കൺസൾട്ടന്റ്‌റാണ്.

 

Ajay

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

2 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

3 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

3 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

4 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

4 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

4 hours ago