ഗുരുവായൂർ നടയിൽ വീണ്ടും വിവാഹം നടത്തി അപൂർവ്വ ബോസ്

യുവനടി അപൂർവ ബോസ് അടുത്തിടെയാണ് വിവാഹിതയായത്. രജിസ്റ്റർ ഓഫീസിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിലാണ് താരം വിവാഹിതയായത്. നടിയുടെ ദീർഘകാല സുഹൃത്തായ ധിമൻ തലപത്രയുമായിട്ടാണ് വിവാഹം നടന്നത്. ഇപ്പോഴിതാ, അമ്മൂമ്മയ്ക്കായി ഗുരുവായൂർ നടയിൽ വെച്ച്…

യുവനടി അപൂർവ ബോസ് അടുത്തിടെയാണ് വിവാഹിതയായത്. രജിസ്റ്റർ ഓഫീസിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിലാണ് താരം വിവാഹിതയായത്. നടിയുടെ ദീർഘകാല സുഹൃത്തായ ധിമൻ തലപത്രയുമായിട്ടാണ് വിവാഹം നടന്നത്. ഇപ്പോഴിതാ, അമ്മൂമ്മയ്ക്കായി ഗുരുവായൂർ നടയിൽ വെച്ച് വീണ്ടും വിവാഹിതരായിരിക്കുകയാണ്.

‘അമ്മൂമ്മ, ഇത് നിങ്ങൾക്കുള്ളത്, നിങ്ങൾക്ക് മാത്രം..ലോകത്തിലെ നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട സ്ഥലമായിരുന്നു ഗുരുവായൂർ, പകൽ മുഴുവൻ നിങ്ങളുടെ സാന്നിധ്യമായിരുന്നു എനിക്ക് അനുഭവപ്പെട്ടത്. നിങ്ങൾ എവിടെയായിരുന്നാലും ഏറ്റവും വലിയ പാർട്ടിയാണ് നിങ്ങൾക്കായി നടത്തുന്നതെന്ന് എനിക്ക് ഉറപ്പുണ്ട്’ അപൂർവ ബോസ് വിവാഹ ചിത്രങ്ങൾക്കൊപ്പം ഇൻസ്റ്റഗ്രമിൽ കുറിച്ചു.

2010ൽ വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘മലർവാടി ആർട്സ് ക്ലബ്’ എന്ന ചിത്രത്തിലൂടെയാണ് അപൂർവ ബോസ് സിനിമയിലെത്തുന്നത്. സിനിമയിൽ രേവതി എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്.പ്രണയം, പത്മശ്രീ ഭാരത് ഡോ. സരോജ് കുമാർ, പൈസ പൈസ, പകിട, ഹേയ് ജൂഡ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. സിനിമയിൽ നിന്നും വിട്ടുനിൽക്കുന്ന അപൂർവ ഇപ്പോൾ യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റ് പ്രോഗ്രാം കമ്മ്യൂണിക്കേഷൻസ് കൺസൾട്ടന്റ്‌റാണ്.

 

 

View this post on Instagram

 

A post shared by Apoorva Bose (@apoorvabose07)