എന്റെ കൂടെ ജീവിക്കുമ്പോള്‍ തന്നെ അപ്സരയും ആല്‍ബിയും ഇഷ്ടത്തിലായിരുന്നു!!! അത് താന്‍ കൈയ്യോടെ പൊക്കുകയും ചെയ്തു; നടിയ്‌ക്കെതിരെ മുന്‍ഭര്‍ത്താവ്

അടുത്തിടെയാണ് സീരിയല്‍ താര അപ്‌സര വീണ്ടും വിവാഹിതയായത്. ആല്‍ബി ഫ്രാന്‍സിസാണ് അപ്‌സരയെ വിവാഹം കഴിച്ചത്. വിവാഹ ശേഷം ഇരുവര്‍ക്കും നേരെ സോഷ്യല്‍ മീഡിയില്‍ മോശം പ്രചാരണം നടന്നിരുന്നു, അപ്‌സരയുടേത് രണ്ടാം വിവാഹമാണെന്ന് പറഞ്ഞായിരുന്നു ആരോപണങ്ങള്‍ നിറഞ്ഞത്.

ഇതോടെയാണ് അപ്‌സര തന്നെ വിവാഹമോചിതയാണെന്ന് വ്യക്തമാക്കിയത്. ആദ്യ ബന്ധം പിരിയാനുള്ള കാരണങ്ങളും അപ്‌സര പറഞ്ഞിരുന്നു. തനിക്ക് ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്തതാണെന്നും അപ്‌സര പങ്കുവച്ചിരുന്നു. വനിതാ ദിനത്തിലാണ് അപ്‌സര വിവാഹ ശേഷം നേരിട്ട ദുരനുഭവങ്ങള്‍ പങ്കുവച്ചിരുന്നത്. ഭര്‍ത്താവ് ശാരീരികമായി ഉപദ്രവിച്ചതാണ് വേര്‍പിരിയാന്‍ കാരണമെന്നായിരുന്നു അപ്സര പറഞ്ഞിരുന്നു.

ഇപ്പോഴിതാ, അപ്‌സരയുടെ മുന്‍ ഭര്‍ത്താവ് കണ്ണന്‍ അപ്‌സരയുടെ ആരോപണങ്ങള്‍ പൊളിച്ചടുക്കിയിരിക്കുകയാണ്. തന്നോടൊപ്പം ജീവിക്കുമ്പോഴേ അപ്‌സരയ്ക്ക് ആല്‍ബിയുമായി ബന്ധമുണ്ടായിരുന്നെന്നും കണ്ണന്‍ ആരോപിക്കുന്നു. യൂട്യൂബ് ചാനലിലൂടെയാണ് കണ്ണന്റെ തുറന്നുപറച്ചില്‍.

ഞാനും അപ്‌സരയും വേര്‍പിരിഞ്ഞിട്ട് ഏകദേശം നാല് വര്‍ഷത്തിനു മുകളിലായി. പുതിയൊരു ജീവിതത്തിലേക്ക് ഞാന്‍ ഇതുവരെ പോയിട്ടില്ല. ഞങ്ങള്‍ ഒരുമിച്ച് താമസിക്കുന്ന സമയം, അപ്സരയെയും അവളുടെ ഇപ്പോഴത്തെ ഭര്‍ത്താവിനെയും പലയിടത്ത് വച്ചും ഞാന്‍ കണ്ടിട്ടുണ്ട്. അന്നേരമൊന്നും ഞാന്‍ പ്രതികരിക്കാന്‍ പോയില്ല. വിവാഹത്തിന് ശേഷവും ഇവരെ കണ്ടിരുന്നെന്നും കണ്ണന്‍ പറയുന്നു.

അടുത്തിടെ താന്‍ കൊറിയോഗ്രാഫി ചെയ്ത വര്‍ക്കില്‍ അപ്സര പങ്കെടുത്തിരുന്നു. അതുകഴിഞ്ഞ് ഷേക്ക് ഹാന്‍ഡ് ഒക്കെ തന്നിട്ടാണ് പോയത്. പക്ഷേ പിന്നീട് തന്നെ മോശക്കാരനാക്കുകയായിരുന്നു അപ്‌സര ചെയ്തതെന്നും കണ്ണന്‍ ആരോപിക്കുന്നു.

മുന്‍ഭര്‍ത്താവിനെ പിരിഞ്ഞത് ദേഹോപദ്രവം കൊണ്ടാണെന്നൊക്കെയാണ് പുള്ളിക്കാരി പറയുന്നത്. എല്ലാ കുടുംബത്തിലുമുള്ള പ്രശ്നങ്ങളെ ഞങ്ങള്‍ക്കിടയിലും ഉണ്ടായിരുന്നുള്ളു. പക്ഷേ ഞാന്‍ കാരണം ആത്മഹത്യയ്ക്ക് വരെ ശ്രമിച്ചിരുന്നെന്നും ഒടുവില്‍ രണ്ടാളും സന്തോഷത്തോടെ വേര്‍പിരിഞ്ഞതാണെന്നും അപ്സര പറഞ്ഞിരുന്നു.

എന്നാല്‍ ശരിക്കും അങ്ങനെയായിരുന്നില്ല. ഈ വീട് തങ്ങള്‍ ഒന്നിച്ച് താമസിക്കുമ്പോള്‍ വാടകയ്ക്ക് എടുത്തതാണ്. ആ വീട്ടില്‍ ഇപ്പോഴും ഞാന്‍ തനിച്ചാണ്. ഇനിയെങ്കിലും സത്യങ്ങള്‍ പറഞ്ഞില്ലെങ്കില്‍ എന്റെ ഭാവിയെ അത് ബാധിക്കും. അവളുടെ കല്യാണവുമായി ബന്ധപ്പെട്ട് ഒരു പ്രശ്‌നത്തിനും ഞാന്‍ പോയിട്ടില്ല. അതുപോലെ അവളെ മോശക്കാരി ആക്കാനും പരിഹസിക്കാനോ മറ്റേതെങ്കിലും തരത്തില്‍ അപമാനിക്കാനോ ഒന്നിനും ഞാന്‍ പോയിട്ടില്ല. എന്നെ ഒഴിവാക്കി പോയെങ്കിലും ഞാന്‍ വഴി മാറി കൊടുക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും അദ്ദേഹം പറയുന്നു.

സത്യത്തില്‍ എന്റെ കൂടെ ജീവിക്കുമ്പോള്‍ അപ്സരയും ഇപ്പോഴത്തെ ഭര്‍ത്താവ് ആല്‍ബിയും തമ്മില്‍ ഇഷ്ടത്തിലായിരുന്നു. അത് ഞാന്‍ കൈയ്യോടെ പൊക്കി. അവളുടെ വീട്ടില്‍ നിന്നാണ് അത് സംഭവിക്കുന്നത്. ഇതോടെ വീട്ടുകാരുടെ മുന്നില്‍ പോലും അവള്‍ക്ക് പിടിച്ച് നില്‍ക്കാന്‍ പറ്റാതെ വന്നു. അങ്ങനെ വന്നപ്പോഴാണ് ആത്മഹത്യ ശ്രമം നടത്താനൊക്കെ നോക്കിയത്. ഈ വിഷയത്തോട് കൂടി എന്നെ ഒഴിവാക്കാനും തീരുമാനിച്ചു.

അങ്ങനെ അവള്‍ കൂട്ടുകാരിയുടെ വീട്ടിലേക്ക് താമസം മാറുകയും എനിക്കെതിരെ പോലീസില്‍ പരാതി കൊടുക്കുകയും ചെയ്തു. അവള്‍ക്ക് അവളുടെ ജീവിതവുമായി പോയാല്‍ മതി. എന്നെ എന്റെ വഴിയ്ക്കും വിടാമായിരുന്നു. പക്ഷേ അതിനല്ല അവള്‍ ശ്രമിച്ചത്. അതുകൊണ്ട് താന്‍ ഇപ്പോള്‍ ഇങ്ങനെയൊരു വിശദീകരണ വീഡിയോ ചെയ്യുന്നതെന്നും കണ്ണന്‍ പറയുന്നു.

Anu B