പിറന്നാൾ നിറവിൽ ആശാ ശരത്ത് സോഷ്യൽ മീഡിയയിൽ ആശംസാ പ്രവാഹം

പ്രീഡിഗ്രി പഠിക്കുന്ന സമയത്ത് കമലദളം എന്ന നൃത്തം കേന്ദ്രീകരിച്ച്‌ നിര്‍മ്മിച്ച സിനിമയില്‍ അഭിനയിക്കാൻ ക്ഷണം ഉണ്ടായിരുന്നു, എന്നാല്‍ അച്ഛനും അമ്മയും അനുവദിക്കാത്തതിനാല്‍ സിനിമയിലെത്തിയില്ല.മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയും നര്‍ത്തകിയുമാണ് ആശാ ശരത്ത്.വി എസ് കൃഷ്ണൻകുട്ടി നായരുടെയും കലാമണ്ഡലം സുമതിയുടെയും മകളായി പെരുമ്പാവൂരിൽ ആണ് ആശാ ശരത് ജനിച്ചത്. ആശാ ശരത്തിന് ഇന്ന് നാല്പത്തിയെട്ടാം പിറന്നാള്‍ ആണ്. മികച്ച നര്‍ത്തകിയായിയിട്ടായിരുന്നു ആശ അറിയപ്പെട്ടത്. ഇന്ത്യാ തലത്തില്‍ വരാണസിയില്‍ വച്ചു നടന്ന നൃത്ത പരിപാടിയിൽ ആശ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പിന്നീട് വിവാഹം ശേഷം ഭർത്താവ് ശരത്തിനൊപ്പം ദുബായിൽ താമസമാക്കി. ഉത്തര, കീർത്തന എന്നിവർ മക്കളാണ്.

Asha sharath

പിന്നീട് റേഡിയോ, ടെലിവിഷൻ എന്നീ മാധ്യമങ്ങളിലൂടെ പ്രോഗ്രാം പ്രൊഡ്യൂസർ ആയും അഭിനയ രംഗത്തേയ്ക്ക് കടന്നു വന്നു. നിഴലും നിലാവും പറയുന്നത് എന്ന ടെലിഫിലിം ആണ് ആശ ആദ്യം അഭിനയിക്കുന്നത്. ഈ ടെലിഫിലിമിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ആശ നേടിയിരുന്നു. ശാസ്ത്രീയ നൃത്തത്തെ പ്രമേയമാക്കി 1992ൽ മോഹൻലാലിനെ നായകൻ ആക്കി നിര്‍മ്മിച്ച കമലദളം എന്ന ചിത്രത്തിൽ അഭിനയിക്കാൻ പ്രീഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് ആശയ്ക്ക് ക്ഷണം ഉണ്ടായിരുന്നു, എന്നാല്‍ അച്ഛനും അമ്മയും അനുവദിക്കാത്തതിനാല്‍ അന്ന് ആ ചിത്രത്തിൽ അഭിനയിക്കാൻ ആശയ്ക്ക് കഴിഞ്ഞില്ല. പിന്നീട് ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്‌ത പരമ്പരകളില്‍ അഭിനയിച്ചു തുടങ്ങി.

സമൂഹ മാധ്യമങ്ങളിലും താരം സജീവമാണ്. പുതിയ ചിത്രങ്ങളുടെ പോസ്റ്ററുകളും നൃത്തത്തിന്റെ വീഡിയോകളും ഫോട്ടോസും ഒക്കെ തന്നെ ആശ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ആരാധകരുമായി പങ്കു വെയ്ക്കാറുമുണ്ട്. ആശ അഭിനയിച്ച ജനപ്രിയ ടെലിവിഷൻ സീരിയൽ ആയ കുങ്കുമപ്പൂവ്‌ എന്ന സീരിയലിലെ പ്രൊഫസർ ജയന്തി എന്ന ആശയുടെ കഥാപാത്രം ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ആ കഥാപാത്രത്തിന്റെ ജനപ്രീതി ആശയെ സിനിമയിലെത്തിക്കുകയും ചെയ്തു സക്കറിയയുടേ ഗര്‍ഭിണികള്‍ എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയില്‍ പ്രവേശിക്കുന്നത്.

Asha sharath

ദൃശ്യം എന്ന സിനിമയിലെ താരത്തിന്റെ ഐ.ജി. വേഷമായ ഗീത പ്രഭാകർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൂടാതെ ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ഫിലിം ഫെയർ അവാർഡ്‌ അവർക്ക് ലഭിക്കുകയും ചെയ്തു. തുടർന്നും നിരവധി ചിത്രങ്ങളിൽ ആശ അഭിനയിച്ചു. നടന്മാരായ മമ്മൂട്ടി ശ്രീനിവാസൻ ബിജു മേനോൻ എന്നിവരുടെ നായികയായും ആശ വെള്ളിത്തിരയിൽ തിളങ്ങിയിട്ടുണ്ട്.

Asha sharath
Aswathy

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

2 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

3 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

5 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

7 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

12 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

13 hours ago