Malayalam Article

ആരെങ്കിലും ഒരാൾക്ക്‌ ഇവനെ തല്ലി കൈയും കാലും വെട്ടി കളഞ്ഞു അര ജീവനോടെ നിരങ്ങി ബാക്കിയുള്ള ജീവിതം ജീവിച്ചു തീർക്കാൻ വിടാൻ കഴിയുമോ

കഴിഞ്ഞ ദിവസമായിരുന്നു ആലുവയിൽ 5 വയസ്സുകാരി കാണാതായതും തുടർന്ന് കുട്ടിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ ചെളിയിൽ നിന്നും കണ്ടെടുക്കുന്നതും. വളരെയധികം വിഷമത്തോടെയും ഞെട്ടലോടെയുമായിരുന്നു മലയാളികൾ ഈ വാർത്ത കേട്ടതും. സംഭവത്തിൽ പ്രതി അസഫാക് പോലീസ് പിടികൂടുകയും ചെയ്തിരുന്നു.

 

സംഭവത്തിൽ ഇപ്പോൾ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സീരിയൽ താരം അശ്വതി. ” പൊന്നുമോളെ ചാന്ദ്നി നിന്റെ ഫോട്ടോ ഇട്ട് ഒരു ആദരാഞ്ജലി പറഞ്ഞു ഒഴിവാക്കി കളയാൻ എന്നിലെ അമ്മക്ക് കഴിയുന്നില്ല. പകരം ഇവന്റെ ഫോട്ടോ ഇട്ട് കൊണ്ട് ഞാൻ ചോദിക്കട്ടെ? ആരെങ്കിലും ഒരാൾക്ക്‌ ഇവനെ തല്ലി കൈയും കാലും വെട്ടി കളഞ്ഞു അര ജീവനോടെ നിരങ്ങി ബാക്കിയുള്ള ജീവിതം ജീവിച്ചു തീർക്കാൻ വിടാൻ ആരെ കൊണ്ടെങ്കിലും കഴിയുമോ?”

എന്നായിരുന്നു അശ്വതി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ കുറിച്ചത്. ബീഹാർ സ്വദേശിയായ അസഫാക് കുട്ടിയുടെ വീടിനടുത്തായിരുന്നു വാടകയ്ക്ക് താമസിച്ചിരുന്നത്. മിഠായി നൽകിയാണ് ഇയാൾ കുട്ടിയെ കൂട്ടികൊണ്ട് പോയത്. ശേഷം കുട്ടിയെ ഇയാൾ ലൈംഗികമായി പീഡിപ്പിക്കുകയും, ശേഷം കുട്ടിയുടെ ഡ്രസ്സ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നു.

 

Silpa P S

Working with B4 in Entertainment Section since 2018. More than 8 years experience as Film Journalist.