Malayalam Article

നമ്മൾ അറിയാത്ത സമയത്ത്, നമ്മെ ചുറ്റിപ്പറ്റി ആരാണുള്ളതെന്ന് നമ്മൾ അറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു ; ഹൃദയം വല്ലാതെ നോവുന്നു

കഴിഞ്ഞ ദിവസമായിരുന്നു ആലുവയിൽ 5 വയസ്സുകാരി കാണാതായതും തുടർന്ന് കുട്ടിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ ചെളിയിൽ നിന്നും കണ്ടെടുക്കുന്നതും. വളരെയധികം വിഷമത്തോടെയും ആശ്ചര്യത്തോടെയും മാത്രമാണ് മലയാളികൾ ഈ വാർത്ത കേട്ടതും.

സംഭവത്തിൽ പ്രതി അസഫാക് പോലീസ് പിടിയിലായതോടെ, കുട്ടിയെ ഇയാൾ ലൈംഗികമായി പീഡിപ്പിച്ചെന്നും, ശേഷം കുട്ടിയുടെ ഡ്രസ്സ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നും ഇയാൾ പോലീസിനോട് പറയുകയും ചെയ്തിരുന്നു. സംഭവത്തിൽ ഇപ്പോൾ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ.

‘ഹൃദയഭേദകമായ ഈ വാർത്തയുണ്ടാക്കിയ വേദന ഒരിക്കലും വാക്കുകളിൽ വിവരിക്കാൻ സാധിക്കില്ല. ആ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു. നമ്മൾ അറിയാത്ത സമയത്ത്, നമ്മെ ചുറ്റിപ്പറ്റി ആരാണുള്ളതെന്ന് നമ്മൾ അറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നമ്മുടെ കുട്ടികളെ എങ്ങനെ സുരക്ഷിതമായി സംരക്ഷിക്കും?’, എന്നാണ് ഉണ്ണി മുകുന്ദൻ തന്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ചത്.

Silpa P S

Working with B4 in Entertainment Section since 2018. More than 8 years experience as Film Journalist.