ചെന്നൈ: തമിഴ്നാട്ടില്‍ രാത്രി വീട്ടില്‍ അതിക്രമിച്ചുകയറി പ്രമുഖ സിനിമാ നടിയെ പീഡനത്തിന് ഇരയാക്കി. സംഭവത്തെ തുടര്‍ന്ന് നടി നല്കിയ പരാതിയില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
വനിതാ ദിനത്തിലാണ് സംഭവം. ചെന്നൈ വല്സരക്കാവത്ത് ഒറ്റയ്ക്ക് താമസിച്ചുവരുകയായിരുന്ന 38 കാരിയായ നടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ രണ്ടംഗ സംഘം കത്തികാട്ടി നടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. നടിയില്‍ നിന്നും 50,000 രൂപയും ഒന്നര പവന്റെ മാലയും കവര്‍ച്ച ചെയ്ത സംഘം നടിയെ ലൈംഗികമായി പീഡിപ്പിക്കുയായിരുന്നു. രാത്രി പത്തരയോടെയാണ് സംഭവമെന്ന് പരാതിയില്‍ നടി വ്യക്തമാക്കുന്നു.
ഒട്ടേറെ സിനിമകളില്‍ സഹനടിയായി പ്രത്യക്ഷപ്പെട്ടിട്ടുള്ള യുവതി നല്കിയ പരാതിയില്‍ അന്വേഷണം ആരംഭിച്ച പോലീസ് സി.സി.ടി.വിയില്‍നിന്നും പ്രതികളെ തിരിച്ചറിഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മധുരവോയല്‍ സ്വദേശി സെല്‍വകുമാര്‍(21), രാമപുരം സ്വദേശി കണ്ണദാസന് (37) എന്നിവര്‍ അറസ്റ്റിലായി.
പ്രതികളില്‍നിന്നും മൂന്ന് ഫോണുകള്‍, രണ്ട് ഇരുചക്ര വാഹനങ്ങള്‍, സ്വര്‍ണം എന്നിവ കണ്ടെടുത്തു. ഇരുവരെയും പിന്നീട് റിമാന്റ് ചെയ്തു.
ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…
സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…
ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…
2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…
സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…
സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…