തനിച്ച് താമസിച്ചിരുന്ന നടിയെ കത്തികാട്ടി പീഡിപ്പിച്ചു: രണ്ടുപേര്‍ അറസ്റ്റില്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ രാത്രി വീട്ടില്‍ അതിക്രമിച്ചുകയറി പ്രമുഖ സിനിമാ നടിയെ പീഡനത്തിന് ഇരയാക്കി. സംഭവത്തെ തുടര്‍ന്ന് നടി നല്‍കിയ പരാതിയില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വനിതാ ദിനത്തിലാണ് സംഭവം. ചെന്നൈ വല്‍സരക്കാവത്ത് ഒറ്റയ്ക്ക്…

ചെന്നൈ: തമിഴ്‌നാട്ടില്‍ രാത്രി വീട്ടില്‍ അതിക്രമിച്ചുകയറി പ്രമുഖ സിനിമാ നടിയെ പീഡനത്തിന് ഇരയാക്കി. സംഭവത്തെ തുടര്‍ന്ന് നടി നല്‍കിയ പരാതിയില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

വനിതാ ദിനത്തിലാണ് സംഭവം. ചെന്നൈ വല്‍സരക്കാവത്ത് ഒറ്റയ്ക്ക് താമസിച്ചുവരുകയായിരുന്ന 38 കാരിയായ നടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ രണ്ടംഗ സംഘം കത്തികാട്ടി നടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. നടിയില്‍ നിന്നും 50,000 രൂപയും ഒന്നര പവന്റെ മാലയും കവര്‍ച്ച ചെയ്ത സംഘം നടിയെ ലൈംഗികമായി പീഡിപ്പിക്കുയായിരുന്നു. രാത്രി പത്തരയോടെയാണ് സംഭവമെന്ന് പരാതിയില്‍ നടി വ്യക്തമാക്കുന്നു.

ഒട്ടേറെ സിനിമകളില്‍ സഹനടിയായി പ്രത്യക്ഷപ്പെട്ടിട്ടുള്ള യുവതി നല്‍കിയ പരാതിയില്‍ അന്വേഷണം ആരംഭിച്ച പോലീസ് സി.സി.ടി.വിയില്‍നിന്നും പ്രതികളെ തിരിച്ചറിഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മധുരവോയല്‍ സ്വദേശി സെല്‍വകുമാര്‍(21), രാമപുരം സ്വദേശി കണ്ണദാസന്‍ (37) എന്നിവര്‍ അറസ്റ്റിലായി.

പ്രതികളില്‍നിന്നും മൂന്ന് ഫോണുകള്‍, രണ്ട് ഇരുചക്ര വാഹനങ്ങള്‍, സ്വര്‍ണം എന്നിവ കണ്ടെടുത്തു. ഇരുവരെയും പിന്നീട് റിമാന്റ് ചെയ്തു.