എനിക്കൊരുപാട് ഇഷ്ടമുള്ള ഒരു കാര്യം! പുതിയ വിശേഷവുമായി ഭാമ

നിവേദ്യമെന്ന ലോഹിതദാസ് ചിത്രത്തിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ താരമാണ് ഭാമ. പിന്നീട് തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം താരം തിളങ്ങി. ഏത് തരം കഥാപാത്രവും താരത്തിന്റെ കൈയില്‍ ഭദ്രമാണ്. അഭിനയത്തില്‍ മാത്രമല്ല, പിന്നണി ഗാനരംഗത്തും താരം തിളങ്ങിയിട്ടുണ്ട്. വിവാഹത്തോടെയായാണ് ഭാമ അഭിനയത്തില്‍ നിന്നും ബ്രേക്കെടുത്തത്. 2020 ജനുവരിയിലായിരുന്നു ഭാമ ബിസിനസുകാരനായ അരുണിനെ വിവാഹം ചെയ്തത്.

ദുബായില്‍ ബിസിനസുകാരനായിരുന്ന അരുണ്‍ വിവാഹശേഷം നാട്ടില്‍ സ്ഥിരതാമസമാക്കുകയായിരുന്നു. സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം ഭാമ പങ്കുവെക്കാറുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം തന്റെ വിശേഷങ്ങള്‍ പങ്കിടാറുണ്ട്. മൂക്കുത്തിയണിഞ്ഞുള്ള ചിത്രങ്ങളായിരുന്നു കഴിഞ്ഞ ദിവസം ഭാമ പങ്കുവെച്ചത്. മൂക്കുത്തിയോട് പ്രത്യേകമായൊരു ഇഷ്ടമുണ്ടെന്നും ഭാമ കുറിച്ചിരുന്നു.

ഏറെ സന്തോഷത്തോടെ ചിരിച്ച് നില്‍ക്കുന്ന ചിത്രങ്ങളാണിത്. ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരിയാണ് ആദ്യം കമന്റുമായി എത്തിയത്. സോ പ്രറ്റിയെന്നാണ് ഭുവനേശ്വരി കുറിച്ചത്. കമന്റിന് താഴെയായി ഭാമയും സ്നേഹവും അറിയിച്ചെത്തിയിരുന്നു. മൂക്കുത്തി കൊള്ളാമെന്നായിരുന്നു ഫോട്ടോയ്ക്ക് താഴെയുള്ള കമന്റുകള്‍.

ഭാമക്കെതിരെ നിരവധി വ്യാജ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഭാമയുടെ വ്യക്തി ജീവിതത്തില്‍ പ്രശ്നങ്ങളാണെന്നും താരം ജീവിതം അവസാനിപ്പിക്കാന്‍ ശ്രമിച്ചുവെന്നുമുള്ള തരത്തിലായിരുന്നു കുപ്രചാരണങ്ങള്‍. ഇതിനെതിരെ പ്രതികരിച്ച് താരം രംഗത്തെത്തിയിരുന്നു. ആരോഗ്യത്തോടെയും സന്തോഷത്തോടെയും കഴിയുകയാണെന്നും തന്നെക്കുറിച്ച് പ്രചരിക്കുന്ന കാര്യങ്ങള്‍ ശരിയല്ലെന്നുമാണ് ഭാമ പറഞ്ഞത്.

Rahul

Recent Posts

ഈ  ചെക്കനെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ട് , എന്താ അയാളുടെ മൂക്ക് ഇങ്ങനെ; മീര നന്ദന്റെ വരനെ കുറിച്ച് നെഗറ്റീവ് കമെന്റുകൾ

ഏതാനും  മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…

38 mins ago

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

1 hour ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

2 hours ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

2 hours ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

2 hours ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

3 hours ago