ഭാവനയുടെ മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവിനുള്ള കാത്തിരിപ്പിലാണ് കേരളക്കര. താരത്തിന്റെ തിരിച്ചുവരവ് അറിഞ്ഞപ്പോഴേ ആരാധകര്‍ ആഘോഷം തുടങ്ങിക്കഴിഞ്ഞു. ‘ന്റിക്കാക്കക്കൊരു പ്രേമണ്ടാര്‍ന്ന്” എന്ന സിനിമയിലൂടെയാണ് ഭാവന വീണ്ടും സജീവമാകുന്നത്. ഷറഫുദ്ദീനാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഭാവന. തന്റെ വിശേഷങ്ങള്‍ എല്ലാം തന്നെ താരം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
വെള്ള മഞ്ഞ കളര്‍ കോംമ്പിനേഷനില്‍ ഉള്ള ചുരിദാറിലാണ് താരം എത്തിയിരിക്കുന്നത്. താരത്തിന്റെ ശാലീന സുന്ദരി ലുക്ക് വൈറലായിരിക്കുകയാണ്. അതീവ സുന്ദരിയായിട്ടാണ് ഭാവന എത്തിയിരിക്കുന്നത്. ചിത്രം കണ്ട് ആരാധകരും ഏറെ സന്തോഷത്തിലാണ്.
തയ്യല്പുര എന്ന ബോട്ടിക് ആണ് ഈ മനോഹരമായ ഡ്രസ് ഒരുക്കിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഈ ഫോട്ടോ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. പ്രണവ് രാജ് ആണ് ഭാവനയെ അതിസുന്ദരിയാക്കിയ ചിത്രങ്ങള്‍ പകര്‍ത്തിരിക്കുന്നത്.
കമലിന്റെ നമ്മളിലൂടെയാണ് ഭാവനയുടെ സിനിമാ അരങ്ങേറ്റം. മലയാളത്തില്‍ തുടങ്ങി തമിഴ് തെലുങ്കിലും താരം ശ്രദ്ധേയമായി. തെന്നിന്ത്യയില്‍ ഒട്ടാകെ ഒരുപാട് ആരാധകരെയും ഭാവന സ്വന്തമാക്കിയിട്ടുണ്ട്. ഭാവനയുടെ യഥാര്‍ത്ഥ പേര് കാര്‍ത്തിക എന്നാണ്.
കന്നഡ സിനിമ നിര്‍മ്മാതാവായ നവീനിനെയാണ് ഭാവന വിവാഹം കഴിച്ചത്. 2018 ജനുവരി 23നായിരുന്നു താര വിവാഹം.