താരസുന്ദരി ഹന്‍സിക വിവാഹിതയാകുന്നു… കല്യാണം കൊട്ടാരത്തില്‍ വെച്ച്!

തെന്നിന്ത്യയുടെ താരറാണി ഹന്‍സിക മോട്വാനി വിവാഹിതയാകുന്നു എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ ആരാധകരെ തേടിയെത്തുന്നത്. ഈ വര്‍ഷം തന്നെ പ്രിയതാരത്തിന്റെ വിവാഹം ഉണ്ടാകുമെന്നാണ് വിവരങ്ങള്‍ പുറത്ത് വരുന്നത്. ഈ വര്‍ഷം ഡിസംബറില്‍ തന്നെ ഹന്‍സികയ്ക്ക് വിവാഹം ഉണ്ടാകുമെന്നാണ് പറയുന്നത്. എന്നാല്‍ വരന്‍ ആരാണെന്നുള്ള വിവരങ്ങള്‍ ഒന്നും തന്നെ പുറത്ത് വിട്ടിട്ടില്ല.ജയ്പുരിലെ 450 വര്‍ഷം പഴക്കമുള്ള കൊട്ടാരത്തില്‍ വച്ചാകും ചടങ്ങുകള്‍ എന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.

ഇതിനോടകം തന്നെ ജയ്പൂര്‍ കൊട്ടാരത്തില്‍ വിവാഹത്തിന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ തുടങ്ങി കഴിഞ്ഞിട്ടുണ്ടത്രെ. വരനെ സംബന്ധിച്ച വിവരങ്ങള്‍ ഒന്നും തന്നെ പുറത്തുവന്നിട്ടില്ലെങ്കിലും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചകള്‍ ആരംഭിച്ച് തുടങ്ങി. വിവാഹത്തെ കുറിച്ച് നടിയുടെയോ ബന്ധുക്കളുടെയോ ഭാഗത്തുനിന്നും ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നും തന്നെ വന്നിട്ടില്ല. അതിന് വേണ്ടിയാണ് ഇപ്പോള്‍ ആരാധകര്‍ കാത്തിരിക്കുന്നത്. ബാലതാരമായി സിനിമാ രംഗത്ത് എത്തിയ നടിയാണ് ഹന്‍സിക. പിന്നീട് തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ നായികയായി തിളങ്ങിയ താരം,

നിരവധി ആരാധകരെ നേടിയെടുത്തു. മാപ്പിളൈ, എങ്കേയും കാതല്‍, വേലായുധം, ഒരു കാതല്‍ കന്നാടി, തീയാ വെലൈ സെയ്യും കുമാര്‍, സിംഗം എന്നീ സിനിമകളാണ് ഹന്‍സികയ്ക്ക് ഏറെ പ്രശസ്തി നേടിക്കൊടുത്തത്. ഇനി തമിഴിലും തെലുങ്കിലുമായി നിരവധി സിനിമകളാണ് താരത്തിന്റേതായി വരാനുള്ളത്. പാര്‍ട്ണര്‍, 105 മിനുറ്റ്‌സ്, മൈ നേം ഈസ് ശ്രുതി, റൗഡി ബേബി, തുടങ്ങി പേരിടാത്ത മറ്റ് മൂന്ന് സിനിമകളും ഹന്‍സിക കമ്മിറ്റ് ചെയ്തിട്ടുണ്ട്.

ഹിന്ദി ചിത്രങ്ങളിലാണ് നടി തന്റെ കരിയര്‍ ആരംഭിച്ചത് എങ്കിലും പിന്നീട് തമിഴ്, തെലുങ്ക് സിനിമാ രംഗത്താണ് താരം ശോഭിച്ചത്. 2011 മാപ്പിളൈ എന്ന ചിത്രത്തിലൂടെയാണ് തമിഴില്‍ ഹന്‍സിക ശ്രദ്ധ നേടിയത്. ധനുഷിന്റെ നായികായി എത്തിയ താരം, പിന്നീട് പ്രമുഖ നടന്മാര്‍ക്കൊപ്പം എല്ലാം അഭിനയിച്ചു. വില്ലന്‍ എന്ന മലയാള ചിത്രത്തിലും നടി അഭിനയിച്ചിരുന്നു.

Nikhina