മോഡലിങ്ങ് രംഗത്തുനിന്നെത്തി സിനിമയില്‍ സാന്നിധ്യമറിയിച്ച താരമാണ് ഇനിയ. പിന്നീട് താരം തെന്നിന്ത്യന്‍ സിനിമയില്‍ നിറസാന്നിദ്ധ്യമായി മാറി. ഇപ്പോഴിതാ ഇനിയ ഒരു പരിപാടിക്കിടെ മലയാള സിനിമാരംഗത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. മലയാളത്തില്‍ നിരവധി താരങ്ങള്‍ കഴിവുണ്ടായിട്ടും അംഗീകരിക്കപ്പെടാതെ പോകുന്നു എന്നാണ് ഇനിയ പറഞ്ഞത്.
മലയാളിയായിരുന്നിട്ടും തമിഴ്നാട്ടിലായിരുന്നോ ഇനിയയ്ക്ക് കൂടുതല്‍ അംഗീകാരം ലഭിച്ചത് എന്ന അവതാരകന്റെ ചോദ്യത്തിന്് മറുപടി പറയുമ്പോഴാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്. ‘മുറ്റത്തെ മുല്ലയ്ക്ക് മണമില്ലെന്ന് പറയില്ലേ. അതുപോലെ തന്നെയാണ് ഇവിടുത്തെ കാര്യം. മലയാളത്തില്‍ നിരവധി താരങ്ങള്‍ കഴിവുണ്ടായിട്ടും അംഗീകരിക്കപ്പെടാതെ പോകുന്നു’ എന്നായിരുന്നു ഇനിയയുടെ വാക്കുകള്‍.
മലയാള സിനിമയിലൂടെയാണ് താരം അഭിനയരംഗത്തേക്ക് കടന്നു വന്നതെങ്കിലും തമിഴ് സിനിമയിലാണ് ഇനിയ നായികയായി മാറിയത്. സൈറ, ത്രില്ല് തുടങ്ങിയ മലയാള സിനിമകളില്‍ അഭിനയിച്ച ശേഷം തമിഴിലേക്ക് ചേക്കേറിയ ഇനിയ നായികയായി തിളങ്ങി. പിന്നീട് തെലുങ്ക്, കന്നഡ ഭാഷകളിലും ഇനിയ അഭിനയിച്ചു.
തൃഷയും വിജയുമാണ് തമിഴകത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സജീവ ചർച്ച. വിജയുടെ 50ാം പിറന്നാൾ ദിനത്തിൽ തൃഷ പങ്കുവെച്ച ഫോട്ടോയാണ്…
കാൽനൂറ്റാണ്ടിലധികം താരസംഘടനയെ നയിച്ച ഇടവേള ബാബു ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത് പലർക്കും ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. വളരെ വിഷമത്തോടെയാണ്…
മീര ജാസ്മിൻ ഒരു കോമ്പ്ളിക്കേറ്റഡ് താരമാണെന്ന് പറയുകയാണ് തമിഴ് നടൻ ശ്രീകാന്ത്. ഈയിടെ ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ്…
മലയാളസിനിമയിലെ ക്രോഡഡ് പുള്ളറാണ് മോഹൻലാൽ . ആരാധകർ ഏറെയുള്ള മോഹൻലാലിന്റെ പല സിനിമകൾക്കും വലിയ റിപ്പീറ്റ് വാല്യൂവുണ്ട്. പക്ഷെ ഈയടുത്ത…
ആലപ്പുഴ: 15 വർഷം മുമ്പു നടന്ന സംഭവത്തിൻറെ ചുരുളഴിഞ്ഞതോടെ ഞെട്ടലിൽ ഒരു നാട്. സെപ്റ്റിക് ടാങ്കിൽ ഒരു യുവതിയുടെ മൃതദേഹമെന്ന…
വായ് നാറ്റത്തെ ചെറുക്കാനും വായിലെ ബാക്ടീരിയ കുറയ്ക്കാനുമെല്ലാം ഉപയോഗിക്കുന്നതാണ് മൗത്ത് വാഷ്. ആന്റി ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗിച്ചാൽ വായിലെ…