4500 രൂപയുടെ ചെരുപ്പ് ഒരു മാസം കൊണ്ട് പൊട്ടി!! പരാതിയുമായി നടി കസ്തൂരി

Follow Us :

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് നടി കസ്തൂരി. സാമൂഹിക വിഷയങ്ങളിലെല്ലാം താരം അഭിപ്രായ പ്രകടനം നടത്താറുണ്ട്. താരത്തിന്റെ പല പരാമര്‍ശങ്ങളും വിവാദമാകാറുണ്ട്. കാസ്റ്റിങ് കൗച്ചിനെ കുറിച്ചുള്ള താരത്തിന്റെ വെളിപ്പെടുത്തലുകള്‍ വൈറലായിരുന്നു.

ഇപ്പോഴിതാ താരത്തിന്റെ പുതിയ പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. ഒരു ചെരുപ്പ് വാങ്ങി പണി കിട്ടിയതിനെ കുറിച്ചാണ് താരത്തിന്റെ വീഡിയോ. പ്രിമീയം ബ്രാന്റിന്റെ ചെരുപ്പ് ഒരു മാസം കൊണ്ട് പൊട്ടിപ്പോയി എന്നാണ് താരം പറയുന്നത്. 4500 രൂപയ്ക്ക് വാങ്ങിയ ചെരുപ്പ് ഒരു മാസം കൊണ്ട് ചീത്തയായി പോയി എന്നാണ് താരം പറയുന്നത്.

ചെരുപ്പുകള്‍ക്ക് വേണ്ടി താന്‍ അധികം പണം മുടക്കാറില്ല എന്ന് താരം പറയുന്നു. സാധാരണയായി 1000ന് താഴെ വരുന്ന ചെരിപ്പുകളേ വാങ്ങാറുള്ളൂ. കുറച്ച് ആഡംബര ചെരുപ്പുകളുടെയും കളക്ഷനുണ്ട്. അതില്‍ ഏറ്റവും പണം മുടക്കി വാങ്ങിയ ചെരുപ്പാണ് ഇപ്പോള്‍ ചീത്തയായതെന്നാണ് താരത്തിന്റെ ആരോപണം.

എന്നാല്‍ നടിയുടെ അവസ്ഥ കണ്ട് രൂക്ഷ വിമര്‍ശനവും നിറയുന്നുണ്ട്. വിലയേറിയ ചെരുപ്പാണ് താന്‍ ഉപയോഗിക്കുന്നത് എന്ന് കാണിക്കാനാണ് വീഡിയോ പങ്കുവച്ചിരിക്കുന്നതെന്നാണ് ആരോപണം. നടി എവിടുന്നാണ് ചെരുപ്പ് വാങ്ങിയത്, ഡ്യൂപ്ലിക്കേറ്റാകാം എന്നൊക്കെ കമന്റുകളുണ്ട്.