ബാലതാരമായി മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് കൃതിക പ്രദീപ്. മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ആമി, മോഹന്‍ലാല്‍ എന്നീ സിനിമകളിലൂടെയാണ് കൃതിക ശ്രദ്ധ നേടി തുടങ്ങിയത്. ഏറ്റവും പുതിയതായി ആസിഫ് അലി ചിത്രം കുഞ്ഞെല്‍ദോയില്‍ ആണ് കൃതിക എത്തിയത്. ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ അച്ഛനേയും അമ്മയേയും ഒരുപാട് വിഷമിപ്പിച്ച അധികമാര്‍ക്കും അറിയാത്ത ഒരു കാര്യത്തെ കുറിച്ചാണ് താരം തുറന്ന് പറഞ്ഞിരിക്കുന്നത്. അഞ്ചു വയസു വരെ തനിക്ക് സംസാരശേഷി ഇല്ലായിരുന്നു എന്നാണ് കൃതിക പറയുന്നത്.
സംസാരിക്കാന്‍ തനിക്ക് വലിയ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നു എന്നാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. താരത്തിന്റെ വാക്കുകളിലേക്ക്…അഞ്ച് വയസു വരെ എനിക്ക് സംസാരശേഷി ഉണ്ടായിരുന്നില്ല. വളരെ ബുദ്ധിമുട്ടായിരുന്നു സംസാരിക്കാന്‍. അക്കാലത്ത് അമ്മയും അച്ഛനും ഏറെ വിഷമിച്ചിരുന്നു. പിന്നീട് അമ്മ നിരന്തരമായി ഗുരുവായൂരില്‍ പോയി പ്രാര്‍ത്ഥിക്കാന്‍ തുടങ്ങിയ ശേഷമാണ് താന്‍ സംസാരിച്ച് തുടങ്ങിയത്. സംസാരശേഷി കൃത്യമായി ലഭിച്ച ശേഷം താന്‍ പാട്ട് പഠിച്ചു. വീട്ടില്‍ അച്ഛനും അമ്മയും അടക്കം എല്ലാവരും പാട്ടിനെ അതിയായി സ്നേഹിക്കുന്നവരാണ്.
അന്ന് മത്സരങ്ങളില്‍ പങ്കെടുക്കുകയും എല്ലാം ചെയ്തിരുന്നു. ദക്ഷിണാമൂര്‍ത്തി സ്വാമിയുടെ കീഴില്‍ കുറച്ച് നാള് സംഗീതം അഭ്യസിക്കാനുള്ള ഭാഗ്യവും ലഭിച്ചിട്ടുണ്ട്. പിന്നീട് മുതിര്‍ന്നപ്പോള്‍ പാട്ട് പതുക്കെ ഒതുക്കിവെച്ചു. മടിയാണ് പാട്ട് പരിശീലിക്കാത്തിന്റെ പ്രധാന കാരണം. പഠനവും സിനിമാ തിരക്കും വന്ന ശേഷം പാട്ട് ശ്രദ്ധിക്കാറേയില്ല. സിനിമാ ജീവിതം സ്വപ്നത്തില്‍ പോലും ഉണ്ടായിരുന്നതല്ല. എല്ലാം സംഭവിക്കുകയായിരുന്നു എന്നാണ് കൃതിക പറയുന്നത്.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…