സംസാരശേഷി കിട്ടിയത് ഗുരുവായൂരില്‍ പോയി പ്രാര്‍ത്ഥിച്ചപ്പോള്‍..!! അതുവരെ മിണ്ടാന്‍ സാധിച്ചിരുന്നില്ല! നടി കൃതിക പ്രദീപ്

ബാലതാരമായി മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് കൃതിക പ്രദീപ്. മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ആമി, മോഹന്‍ലാല്‍ എന്നീ സിനിമകളിലൂടെയാണ് കൃതിക ശ്രദ്ധ നേടി തുടങ്ങിയത്. ഏറ്റവും പുതിയതായി ആസിഫ് അലി ചിത്രം…

ബാലതാരമായി മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് കൃതിക പ്രദീപ്. മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ആമി, മോഹന്‍ലാല്‍ എന്നീ സിനിമകളിലൂടെയാണ് കൃതിക ശ്രദ്ധ നേടി തുടങ്ങിയത്. ഏറ്റവും പുതിയതായി ആസിഫ് അലി ചിത്രം കുഞ്ഞെല്‍ദോയില്‍ ആണ് കൃതിക എത്തിയത്. ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ അച്ഛനേയും അമ്മയേയും ഒരുപാട് വിഷമിപ്പിച്ച അധികമാര്‍ക്കും അറിയാത്ത ഒരു കാര്യത്തെ കുറിച്ചാണ് താരം തുറന്ന് പറഞ്ഞിരിക്കുന്നത്. അഞ്ചു വയസു വരെ തനിക്ക് സംസാരശേഷി ഇല്ലായിരുന്നു എന്നാണ് കൃതിക പറയുന്നത്.

സംസാരിക്കാന്‍ തനിക്ക് വലിയ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നു എന്നാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. താരത്തിന്റെ വാക്കുകളിലേക്ക്…അഞ്ച് വയസു വരെ എനിക്ക് സംസാരശേഷി ഉണ്ടായിരുന്നില്ല. വളരെ ബുദ്ധിമുട്ടായിരുന്നു സംസാരിക്കാന്‍. അക്കാലത്ത് അമ്മയും അച്ഛനും ഏറെ വിഷമിച്ചിരുന്നു. പിന്നീട് അമ്മ നിരന്തരമായി ഗുരുവായൂരില്‍ പോയി പ്രാര്‍ത്ഥിക്കാന്‍ തുടങ്ങിയ ശേഷമാണ് താന്‍ സംസാരിച്ച് തുടങ്ങിയത്. സംസാരശേഷി കൃത്യമായി ലഭിച്ച ശേഷം താന്‍ പാട്ട് പഠിച്ചു. വീട്ടില്‍ അച്ഛനും അമ്മയും അടക്കം എല്ലാവരും പാട്ടിനെ അതിയായി സ്നേഹിക്കുന്നവരാണ്.

അന്ന് മത്സരങ്ങളില്‍ പങ്കെടുക്കുകയും എല്ലാം ചെയ്തിരുന്നു. ദക്ഷിണാമൂര്‍ത്തി സ്വാമിയുടെ കീഴില്‍ കുറച്ച് നാള്‍ സംഗീതം അഭ്യസിക്കാനുള്ള ഭാഗ്യവും ലഭിച്ചിട്ടുണ്ട്. പിന്നീട് മുതിര്‍ന്നപ്പോള്‍ പാട്ട് പതുക്കെ ഒതുക്കിവെച്ചു. മടിയാണ് പാട്ട് പരിശീലിക്കാത്തിന്റെ പ്രധാന കാരണം. പഠനവും സിനിമാ തിരക്കും വന്ന ശേഷം പാട്ട് ശ്രദ്ധിക്കാറേയില്ല. സിനിമാ ജീവിതം സ്വപ്നത്തില്‍ പോലും ഉണ്ടായിരുന്നതല്ല. എല്ലാം സംഭവിക്കുകയായിരുന്നു എന്നാണ് കൃതിക പറയുന്നത്.