Categories: Film News

മലയാളികളെ കണ്ണീരണിയിച്ച നടിയുടെ പുതിയ ലുക്ക് കണ്ടോ!

സമൂഹമാധ്യമങ്ങളിൽ  താരങ്ങളുടെ കുട്ടിക്കാല, പഴയകാല ഫോട്ടോകൾ ശദ്ധനേടാറുണ്ട്. പ്രത്യേകിച്ച് സിനിമാ താരങ്ങളുടെ. ആരാധകർ കൗതുകത്തോടെയാണ് ഇവ ഏറ്റെടുക്കുന്നത്. ഇത്തരം ഫോട്ടോകൾ പുറത്തുവന്നാൽ പിന്നെ ഇതായിരിക്കും സോഷ്യൽ മീഡിയയിൽ ട്രെന്റ്. അത്തരത്തിൽ മലയാളികളുടെ ഒരു പ്രിയ നടിയുടെ ഇപ്പോഴത്തെ ഫോട്ടോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.

 

മലയാളികളെ ഒന്നാകെ ആകാശദൂത് എന്ന ചിത്രത്തിലൂടെ കരയിച്ച മാധവിയുടേതാണ് വൈറലാവുന്ന ഫോട്ടോ. മാധവി 1980 കളിൽ മലയാള സിനിമയിൽ സജീവമായ നടിയായിരുന്നു. മുൻനിര നടന്മാർക്കൊപ്പം മികച്ച വേഷങ്ങളിൽ താര അഭിനയിച്ചിട്ടുണ്ട്. ആകാശദൂതിലേതായിരുന്നു മാധവിയുടെ ഏറ്റവും മികച്ച കഥാപാത്രം. ഈ കഥാപാത്രത്തിന് വലിയ സ്വീകാര്യതയാണ് വർഷങ്ങൾക്ക് ഇപ്പുറവും ലഭിക്കുന്നത്.

വിവാഹത്തോടെ അഭിനയ ജീവിതത്തോട് വിട പറഞ്ഞ മാധവി നിലവിൽ ഭർത്താവ് റാൽഫ് ശർമ്മയ്ക്ക് ഒപ്പം അമേരിക്കയിലാണ് താമസം. മലയാളത്തിന് പുറമെ കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി, ബംഗാളി ഭാഷാ ചിത്രങ്ങളിലും മാധവി അഭിനയിച്ചിരുന്നു. ഗാന്ധാരി ആയിരുന്നു മലയാളത്തിൽ മാധവി ഏറ്റവും ഒടുവിൽ അഭിനയിച്ച സിനിമ. ദിവസങ്ങൾക്ക് മുൻപ് മാധവിയുടെ മകൾ പ്രസീലയുടെ ഫോട്ടോകളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു

 

Aiswarya Aishu