വൈശാഖിന്റെ ദുരിതത്തിന് അറുതി; സഹായഹസ്തവുമായി മഡോണയെത്തി

കേരള ടെന്നീസ് ബോള്‍ ക്രിക്കറ്റിലെ മിന്നും താരം വൈശാഖിന്റെ ദുരിതം കേട്ടറിഞ്ഞു സഹായഹസ്തവുമായി സിനിമാതാരം മെഡോണ സെബാസ്റ്റിനെത്തി. തിരുവനന്തപുരം സ്വദേശിയായ വൈശാഖിന്റെ രണ്ട് വര്‍ഷത്തേക്കുള്ള എല്ലാ ചെലവും വഹിക്കുന്നത് താരമാണ്. മഡോണ വൈശാഖിന്റെ സ്‌പോണ്‍സറാകാന്‍ തയാറാതിനെക്കുറിച്ച് വൈശാഖിന്റെ കോച്ചും മുന്‍ക്രിക്കറ്റ് താരവുമായ റൈഫി ഗോമസ് പറയുന്നത് ഇങ്ങനെയാണ്.

സിനിമാക്കഥപോലെയാണ് മെഡോണ വൈശാഖിന്റെ ജീവിതത്തിലേക്ക് സ്‌പോണ്‍സറായി എത്തുന്നത്. ദേശീയ ടെന്നിസ്‌ബോള്‍ ക്രിക്കറ്റ് താരമാണ് വൈശാഖ്. കൃത്യമായ ട്രെയിനിങ്ങ് ലഭിച്ചാല്‍ മുന്‍നിരക്രിക്കറ്റിലെ മികച്ച കളിക്കാരിലൊരാളാകാന്‍ വൈശാഖിന് സാധിക്കും. ഒരിക്കല്‍ എജിഎസ് ക്രിക്കറ്റ് അക്കാദമയിലെ അംഗം ഷാനു വൈശാഖിന്റെ കളി കാണാനിടയായി. ഷാനുവാണ് വൈശാഖിനെക്കുറിച്ച് എന്നോട് പറയുന്നത്.

വൈശാഖിന്റെ ബോളിങ്ങ് സ്പീഡും കായികക്ഷമതയും എന്നെ അത്ഭുതപ്പെടുത്തി. നല്ല പരിശീലനം നല്‍കിയാല്‍ ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് തന്നെ മികച്ച മുതല്‍ക്കൂട്ടാകാന്‍ വൈശാഖിന് സാധിക്കും. അടുത്തറിഞ്ഞപ്പോഴാണ് വൈശാഖിന്റെ ജീവിതസാഹചര്യം മനസിലാകുന്നത്. അച്ഛന്‍ പ്രായമായി ജോലിക്കൊന്നും പോകാന്‍ സാധിക്കില്ല. വൈശാഖ് ചെയ്യുന്ന അല്ലറചില്ലറ ജോലികൊണ്ടാണ് കുടുംബം പുലരുന്നത്. ഒരു ക്രിക്കറ്റ് താരത്തിന് വേണ്ട ഡയറ്റോ ജിമ്മിലെ വ്യായമോ ഒന്നും ലഭിക്കാന്‍ തക്ക സാഹചര്യമായിരുന്നില്ല. ഇഞ്ചക്കലില്‍ നിന്നും അക്കാദമിയിലേക്ക് സൈക്കളിലാണ് വന്നിരുന്നത്, എനിക്കതില്‍ വിഷമമുണ്ടായിരുന്നു. എന്റെ ഭാര്യയുടെ അടുത്ത സുഹൃത്താണ് മെഡോണ. ഒരു കുടുംബസംഗമത്തിന്റെ ഇടയ്ക്ക് എന്തോ കാര്യം സംസാരിച്ച കൂട്ടത്തില്‍ വൈശാഖിനെക്കുറിച്ചും ഞാന്‍ പറഞ്ഞു. വൈശാഖിന്റെ അവസ്ഥ കേട്ടയുടന്‍ മെഡോണ ഇങ്ങോട്ട് സ്‌പോണ്‍സര്‍ ചെയ്യാന്‍ തയാറാണെന്ന് പറയുകയായിരുന്നു. രണ്ട് വര്‍ഷത്തേക്കുള്ള വൈശാഖിന്റെ എല്ലാ ചിലവും വഹിക്കുന്നത് മഡോണയാണ്. അപ്രതീക്ഷിതമായി കൈവന്ന ഒരു ഭാഗ്യമാണിതെന്നും അദ്ദേഹം പറയുകയുണ്ടായി.

Gargi

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

7 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

7 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

8 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

9 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

11 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

13 hours ago