ഇനി വെറും മഞ്ജുഷ അല്ല, അഡ്വ. മഞ്ജുഷ!!!

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ സീരിയലാണ് സാന്ത്വനം. സാന്ത്വനം കുടംബത്തിലെ അച്ചുവായി ശ്രദ്ധേയായ താരമാണ് മഞ്ജുഷ മാര്‍ട്ടിന്‍. സീരിയലിലെ കണ്ണന്‍ എന്ന കഥാപാത്രത്തിന്റെ നായിക ആയിട്ടാണ് അച്ചുവെത്തിയത്. തുടക്കം മുതല്‍ ആരാധകര്‍ വീട്ടിലെ കുട്ടിയായി അംഗീകരിച്ച താരമാണ് മഞ്ജുഷ.

ടിക്ക് ടോക്ക് കാലം മുതല്‍ തന്നെ മഞ്ജുഷ വളരെ സജീവമായിരുന്നു. ഇന്‍സ്റ്റാഗ്രാം റീല്‍സിലും താരമായിരുന്നു. ഒരുപാട് ബോഡി ഷെയിമിംഗ് നേരിട്ടാണ് താരം തന്റെ സ്വപ്‌നമായ അഭിനയത്തിലേക്ക് എത്തിയത്. നിരവധി ആരാധകരും താരത്തിനുണ്ട്.

ഇപ്പോഴിതാ താരം ജീവിതത്തിലെ സുപ്രധാന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. ഇനി മുതല്‍ വെറും മഞ്ജുഷ അല്ല താരം, അഡ്വ. മഞ്ജുഷയാണ്. എല്‍എല്‍ബി വിദ്യാര്‍ഥിനിയായിരുന്ന താരം എന്‍രോള്‍മെന്റ് പൂര്‍ത്തിയാക്കിയിരിക്കുകയാണ്. കേരള ഹൈക്കോടതി ഹോളില്‍ വച്ചായിരുന്നു എന്‍രോള്‍മെന്റ് നടന്നത്. ചടങ്ങിന്റെ വീഡിയോയും മഞ്ജുഷ പങ്കിട്ടിട്ടുണ്ട്. നിരവധി ആരാധകര്‍ താരത്തിന് ആശംസകളും നേരുന്നുണ്ട്.

അഞ്ചുവര്‍ഷത്തെ എല്‍എല്‍ബി കോഴ്‌സ് ആയിരുന്നു മഞ്ജുഷ ചെയ്തിരുന്നത്.
ഫാമിലി കോടതിയില്‍ പ്രാക്ടീസ് ചെയ്യണം എന്നാണ് ആഗ്രഹമെന്ന് താരം മുന്‍പ് വെളിപ്പെടുത്തിയിരുന്നു. ഇനി കരിയറില്‍ ശ്രദ്ധിക്കുമോ, അഭിനയം തുടരുമോ എന്നൊക്കെയാണ് ആരാധകരുടെ സംശയം.

Anu

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

4 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

4 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

4 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

6 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

7 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

10 hours ago