സാമ്പത്തിക രംഗത്ത് ഉന്നതങ്ങളില്‍!!! നടി മന്യ ഇവിടെയുണ്ട്

സൂപ്പര്‍ ഹിറ്റുകളായിരുന്ന ജോക്കര്‍, വക്കാലത്ത് നാരായണന്‍ കുട്ടി എന്നീ ചിത്രങ്ങളിലൂടെ മലയാളി മനസുകളില്‍ ഇടം നേടിയ പ്രിയതാരമാണ് നടി മന്യ. വളരെ കുറച്ച് ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്ത് മന്യ സിനിമാ രംഗത്തോട് വിടപറയുകയായിരുന്നു.

ഇപ്പോഴിതാ താരം എവിടെയെന്ന മലയാളി ആരാധകരുടെ അന്വേഷണങ്ങള്‍ക്ക് വിരാമമിട്ട് നടി തന്നെ എത്തിയിരിക്കുകയാണ്. ഇപ്പോഴിതാ പ്രേക്ഷകരുമായി ഒരു സന്തോഷ വാര്‍ത്ത പങ്കുവയ്ക്കുകയാണ് മന്യ.

സിനിമാതാരങ്ങള്‍ പൊതുവേ ശ്രദ്ധിക്കപ്പെട്ട് കഴിഞ്ഞാല്‍ മറ്റൊരു കരിയറും ശ്രദ്ധിക്കില്ല. എന്നാല്‍ മന്യ സിനിമ ഉപേക്ഷിച്ച് പോയത് മറ്റൊരു ജോലിക്കായാണ്.

സിറ്റി എന്ന ഇന്‍വെസ്റ്റ്മെന്റ് ബാങ്കിംഗ് സ്ഥാപനത്തിന്റെ വൈസ് പ്രസിഡന്റായിരിക്കുകയാണ് ഇപ്പോള്‍ താരം. ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ മന്യ തന്നെയാണ് വ്യക്തമാക്കിയത്.

‘സിനിമയില്‍ നിന്ന് സാമ്പത്തിക രംഗത്തേക്ക്… അധികമാരും തെരഞ്ഞെടുക്കാത്ത വഴിയാണ് ഇത്…പക്ഷേ ദൈവം അനുഗ്രഹിച്ചു. എന്റെ അമ്മയുടേയും, മകള്‍ ഓമിയുടേയും മറ്റ് കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും പിന്തുണയ്ക്ക് നന്ദിയെന്നു താരം പറയുന്നു.

എല്ലാ സ്ത്രീകള്‍ക്കും സാമ്പത്തിക സ്വാതന്ത്ര്യം അനിവാര്യമാണ്. എന്നാല്‍ മാത്രമേ സ്വന്തം കാര്യവും മാതാപിതാക്കളുടെ കാര്യവും നോക്കി നടത്താന്‍ സാധിക്കൂ’- മന്യ സന്തോഷം പങ്കുവച്ച് കുറിച്ചു.

Anu B