മതം മാറ്റം , രണ്ടു വിവാഹങ്ങൾ ; നടി മാതുവിന്റെ ജീവിതം 

മലയാളികള്‍ ഒരിക്കലും മറക്കാത്ത നിരവധി ഹിറ്റ് സിനിമകളിലെ നായികയായിരുന്നു മാതു. മലയാളികളെ സംബന്ധിച്ച്‌ മാതു ഇന്നും അമരത്തിലെ മുത്താണ്. അച്ചൂട്ടിയുടെ മുത്ത്. മാധവി എന്നാണ് മാതുവിന്റെ യഥാര്‍ത്ഥ പേര്. മലയാളത്തിലെത്തുന്നത് 1989 ല്‍ പുറത്തിറങ്ങിയ പൂരം എന്ന ചിത്രത്തിലൂടെയായിരുന്നു. ഈ ചിത്രത്തിലൂടെയാണ് മാതുവായി മാറുന്നതും. തൊണ്ണൂറുകളിലെ മലയാള ചിത്രങ്ങളിലെ സ്ഥിര സാന്നിധ്യമായിരുന്നു മാതു. മലയാള സിനിമയിലെ മുന്‍ നായികയായിരുന്ന മാതു വിവാഹത്തോടെ സിനിമയോട് വിട പറയുകയായിരുന്നു. പിന്നീട് മാതു സിനിമയിലേക്ക് തിരിച്ചു വന്നില്ലെങ്കിലും മലയാളികളും മലയാള സിനിമയും മാതുവിനെ മറന്നിട്ടില്ല. കുട്ടേട്ടന്‍, അമരം എന്നീ ചിത്രങ്ങളില്‍ മമ്മൂട്ടിയുടെ മകളുടെ വേഷത്തിലെത്തിയ മാതുവിനെ മലയാളികള്‍ തങ്ങളുടെ മകളായി സ്വീകരിക്കുക തന്നെയായിരുന്നു. പിന്നീട് നിരവധി ഹിറ്റു സിനിമകളില്‍ അഭിനയിച്ചു. നായികയായും സഹനടിയായുമെല്ലാം അഭിനയിച്ച കഥാപാത്രങ്ങളുടെ പ്രകടനം കൊണ്ട് മാതു കയ്യടി നേടി.ബാലതാരമായിട്ടാണ് മാതു സിനിമയിലെത്തുന്നത്. 1977 ല്‍ പുറത്തിറങ്ങിയ കന്നഡ ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ചിത്രത്തിലെ പ്രകടനത്തിലൂടെ മികച്ച ബാലതാരമായി മാറുകയും ചെയ്തു. 2011 ല്‍ പുറത്തിറങ്ങിയ ഉപ്പു കണ്ടം ബ്രദേഴ്‌സ് ബാക്ക് ഇന്‍ ആക്ഷന് ശേഷമാണ് മാതു പൂര്‍ണമായും സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുന്നത്. ഇപ്പോഴിതാ കുറച്ച്‌ വര്‍ഷങ്ങള്‍ മുമ്പ്  മാതു നല്‍കിയൊരു അഭിമുഖം വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. വിവാഹ ശേഷമുള്ള ജീവിതത്തെക്കുറിച്ചാണ് അഭിമുഖത്തില്‍ മാതു സംസാരിക്കുന്നത്. വിവാഹ ശേഷം ന്യൂയോര്‍ക്കില്‍ സ്ഥിര താമസമാക്കുകയായിരുന്നു മാതു. അവിടെ കുടുംബത്തോടൊപ്പം സന്തോഷമായി കഴിയുകയാണ് താനെന്നാണ് മാതു പറഞ്ഞത്. താന്‍ വെറുതെയിരിക്കുകയല്ലെന്നും തിരക്കിലാണെന്നും മാതു പറയുന്നുണ്ട്. പഠനവും പഠിപ്പിക്കലുമൊക്കെയായി സജീവമാണ് മാതുവിന്റെ ന്യൂയോര്‍ക്ക് ജീവിതം. ഡാന്‍സ് പഠിപ്പിക്കുന്നുണ്ട് മാതു. കൂടാതെ താനും കുറേ കാര്യങ്ങള്‍ പഠിച്ചുവെന്നാണ് മാതു പറയുന്നത്.

ബില്ലിംഗ് പോലെയുള്ള കാര്യങ്ങള്‍ പഠിച്ചുവെങ്കിലും ശരിയായില്ല. താനിപ്പോള്‍ സൈക്കോളജി പഠിക്കുകയാണെന്നാണ് അഭിമുഖത്തില്‍ മാതു പറഞ്ഞത്. ആളുകളുടെ മനസ് അറിയണം എന്ന മോഹമാണ് മാതുവിനെ സൈക്കോളജി പഠനത്തിലേക്ക് എത്തിച്ചത്. ഇതിനിടെ അധ്യാപികയായും ജോലി ചെയ്തു. പ്രീപ്രൈമറി സ്‌കൂളിലായിരുന്നു മാതു അധ്യാപികയായി ജോലി ചെയ്തത്. . അച്ഛനായിരുന്നു മാതുവിനെ സിനിമയിലേക്ക് കൊണ്ടു വന്നത്. അന്ന് തനിക്ക് അഭിനയത്തോട് മോഹമില്ലായിരുന്നുവെന്നും തന്റെ അച്ഛന്റെ ആഗ്രഹ പ്രകാരമാണ് അഭിനയിച്ചതെന്നുമാണ് മാതു പറയുന്നത്. സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുന്ന തനിക്ക് ഇപ്പോള്‍ സിനിമയില്‍ ഉള്ള ആരുമായും കോണ്ടാക്‌ട് ഇല്ലെന്നും മാതു അന്ന് പറഞ്ഞിരുന്നു. ന്യൂയോര്‍ക്കിലേക്ക് പോയപ്പോള്‍ അവിടെ പുതിയ സുഹൃത്തുക്കളുണ്ടായി. കുടുംബത്തിന് വേണ്ടിയാണ് താന്‍ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചതെന്നും മാതു പറഞ്ഞിരുന്നു. മകളും മകനും പഠിക്കുകയാണ്. അവരുടെ കൂടെ തന്നെ നില്‍ക്കണം എന്നതിനാല്‍ തനിക്ക് ഇന്ത്യയിലേക്ക് വരിക സാധ്യമല്ലെന്നാണ് മാതു അന്ന് പറഞ്ഞത്. മക്കള്‍ക്ക് മലയാളം അറിയില്ലെന്നും സംസാര ഭാഷ ഇംഗ്ലീഷാണെന്നും മാതു പറഞ്ഞിരുന്നു. അവര്‍ക്ക് ആകെ അറിയുന്ന മലയാളം മതി എന്നാണെന്നും താരം പറയുന്നു. രാവിലെ അഞ്ച് മണിക്കാണ് തന്റെ ജീവിതം ആരംഭിക്കുന്നത്. അതികാലത്തുള്ള നടത്തം. തിരികെ വന്ന് മക്കള്‍ക്കുള്ള ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കും. പിന്നെ അവരെ സ്‌കൂളില്‍ കൊണ്ട് വിട്ടിട്ട് ജോലിക്ക് പോകും. ശനിയും ഞായറും ഡാന്‍സ് ക്ലാസുണ്ടാകും. ഇങ്ങനെയാണ് തന്റെ ദിനചര്യ എന്നാണ് മാതു പറയുന്നത്. വിവാഹത്തോടെ മാതു മതം മാറിയതും വലിയ വാര്‍ത്തയായിരുന്നു. ഡോക്ടറായ ജേക്കബാണ് മാതുവിന്റെ ആദ്യ ഭര്‍ത്താവ്.അതേസമയം ജേക്കബുമായുള്ളവിവാഹ ബന്ധം മാതു 2012 ല്‍ അവസാനിപ്പിച്ചു. പിന്നീട് തമിഴ്‌നാട്ടുകാരനായ അന്‍പളകന്‍ ജോര്‍ജിനെ വിവാഹം കഴിച്ചു. 2018 ലായിരുന്നു മാതുവിന്റെ രണ്ടാം വിവാഹം. വിവാഹ ശേഷം മീന എന്ന പേരാണ് മാതു സ്വീകരിച്ചത്. എന്നാല്‍ വാര്‍ത്തകളില്‍ പറയുന്നത് ശരിയല്ലെന്നാണ് മാതു പറഞ്ഞത്. മതം മാറിയത് വിവാഹം കഴിക്കാന്‍ വേണ്ടിയായിരുന്നില്ല. ക്രിസ്തുമതത്തിലുള്ള വിശ്വാസമാണ് മതം മാറാന്‍ കാരണമെന്നാണ് മാതു പറഞ്ഞത്. അമരത്തില്‍ അഭിനയിക്കുമ്പോള്‍ തന്നെ തനിക്ക് ക്രിസ്തുമതത്തോട് അടുപ്പം തോന്നിയിരുന്നുവെന്നും മാതു പറയുന്നു.