അന്ന് ദിവ്യാ എസ് അയ്യരെ വിമര്‍ശിച്ചവര്‍ക്ക് മേയര്‍ ആര്യയുടെ ഫോട്ടോഷൂട്ടിന് എന്ത് മറുപടിയാണുള്ളത്??

ഉത്തരവാദിത്തപ്പെട്ട ജോലിയോടൊപ്പം തന്നെ കുഞ്ഞുങ്ങളെയും ചേര്‍ത്തുപിടിക്കുന്ന ജനപ്രതിനിധികളുടെ വാര്‍ത്തകളെല്ലാം വൈറലായിരുന്നു. നമ്മുടെ നാട്ടില്‍ അത്ര പരിചിതമല്ലാത്ത അംഗീകരിക്കാന്‍ മടിയുള്ള കാഴ്ചയാണ്. തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്റെയും കുഞ്ഞിന്റെ ചിത്രമാണ് സോഷ്യലിടത്ത് വൈറലാകുന്നത്. കൈക്കുഞ്ഞിനെ കൈയ്യിലെടുക്ക്…

ഉത്തരവാദിത്തപ്പെട്ട ജോലിയോടൊപ്പം തന്നെ കുഞ്ഞുങ്ങളെയും ചേര്‍ത്തുപിടിക്കുന്ന ജനപ്രതിനിധികളുടെ വാര്‍ത്തകളെല്ലാം വൈറലായിരുന്നു. നമ്മുടെ നാട്ടില്‍ അത്ര പരിചിതമല്ലാത്ത അംഗീകരിക്കാന്‍ മടിയുള്ള കാഴ്ചയാണ്. തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്റെയും കുഞ്ഞിന്റെ ചിത്രമാണ് സോഷ്യലിടത്ത് വൈറലാകുന്നത്. കൈക്കുഞ്ഞിനെ കൈയ്യിലെടുക്ക് ഓഫീസ് ജോലിയില്‍ മുഴുകിയിരിക്കുന്ന മേയറാണ് ചിത്രങ്ങളിലുള്ളത്. നിരവധി പേരാണ് ചിത്രത്തിനെ അഭിനന്ദിക്കുന്നത്.

അതേസമയം, മുന്‍പുണ്ടായ മറ്റൊരു സംഭവമാണ് മാധ്യമപ്രവര്‍ത്തക അഞ്ജു പ്രബീഷ് ചൂണ്ടിക്കാട്ടുന്നത്. പത്തനംതിട്ട കളക്ടര്‍ ദിവ്യ എസ് അയ്യര്‍ ഒരു ഔദ്യോഗികമല്ലാത്ത ചടങ്ങില്‍ മകനെ കൂടെ കൂട്ടിയ സംഭവം ഏറെ വിവാദമായിരുന്നു. അത് വിവാദമാക്കിയവരാണ് ആര്യയെയും കുഞ്ഞിന്റെയും ചിത്രം പങ്കുവച്ച് മാതൃത്വത്തിന്റെ മഹനീയതയെ കുറിച്ച് വാചാലരാകുന്നത് എന്നാണ് അഞ്ജുവിന്റെ വിമര്‍ശനം.

ജോലിയുടെ റെസ്‌പോണ്‍സബിലിറ്റിക്കൊപ്പം മാതൃത്വത്തെ കൂടി ചേര്‍ത്തുപ്പിടിക്കുന്ന എത്രയോ മനോഹര കാഴ്ചകള്‍ പുറം നാടുകളില്‍ നമ്മള്‍ കണ്ടതാണ്; കൈയ്യടിച്ചതുമാണ്. ഇവിടെ ഈ ചിത്രങ്ങളില്‍ കാണുന്നതും അതൊക്കെ തന്നെയാണ്. പക്ഷേ കയ്യടി നേടാന്‍ ഒരു ഫോട്ടോ ഷൂട്ട് നടത്തി, പിന്നീട് പി ആര്‍ ടീമുകളെ ഇറക്കി കര്‍മ്മനിരതയ്‌ക്കൊപ്പം മാതൃത്വത്തിന്റെ മഹനീയതയെ കുറിച്ച് വാചാലമാവുന്നവരെ കാണുമ്പോള്‍ ചിലത് പറയാതെ വയ്യ, ഓര്‍ക്കാതെ വയ്യ

ഒട്ടും ഔദ്യോഗികമല്ലാത്ത ഒരു ചടങ്ങിന്, അതും പ്രാദേശികമായി നടത്തിയ ഒരു ചലച്ചിത്രമേളയ്ക്ക് ഗസ്റ്റായി ക്ഷണിക്കപ്പെട്ട പത്തനംതിട്ട കളക്ടര്‍ ദിവ്യ എസ് അയ്യര്‍ വേദിയില്‍ തന്റെ മകനെ കൂടെ കൂട്ടിയതിന് ഇവിടുത്തെ ചില ഇടത് പുരോഗമന പൊളിറ്റിക്കല്‍ കറക്ട്‌നെസ്സുകാര്‍ ഉണ്ടാക്കിയ പുകില് ചില്ലറ ആയിരുന്നില്ല. അവരുടെ കുടുംബത്തിന്റെ രാഷ്ട്രീയവും പേരിന്റെ അറ്റത്തുള്ള വാലും പിന്നെ ശബരിമല നടയില്‍ ആലപിച്ച ഭക്തിഗാനവും ഒക്കെ കണ്ണിനു പിടിക്കാത്ത ടീമുകള്‍ക്ക് എറിയാന്‍ കിട്ടിയ ഒരവസരമായിരുന്നു അത്. അന്ന് അവര്‍ക്കെതിരെ കടന്നലുകള്‍ കൂടോടെ ഇളകി പൊ കയുടെ ജഗപൊക ആയിരുന്നു സൈബര്‍ ഇടതിലെങ്ങും!

അന്ന് കുഞ്ഞുങ്ങളെ തൊഴിലിടങ്ങളില്‍ കൊണ്ട് വരുവാന്‍ മേലുദ്യോഗസ്ഥര്‍ക്ക് മാത്രം എന്തോ വലിയ പ്രിവിലേജ് ഉണ്ടെന്ന് ഒക്കെ ഘോരം ഘോരം പറഞ്ഞ അതേ ടീമുകള്‍ക്ക് മേയര്‍ ആര്യയുടെ ഈ ഫോട്ടോഷൂട്ടിന് എന്ത് മറുപടിയാണുള്ളത്??

കാലം ചിലപ്പോള്‍ ഇങ്ങനൊക്കെ മനോഹരമായി കാവ്യം രചിച്ചു കളയും ചിലരെ നന്നായിട്ട് തേയ്ച്ചു ഒട്ടിക്കാന്‍! എന്നാണഅ അഞ്ജു ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.