മിനിസ്ക്രീനിലൂടെ വെള്ളിത്തിരയിലെത്തിയ മോളി കണ്ണമാലി ഗുരുതരാവസ്ഥയിൽ. നടി കൊച്ചിയിലെ ഗൗതം ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. സാമൂഹിക പ്രവർത്തകയും ബിഗ് ബോസ് താരവുമായ ദിയ സനയാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. മോളി കണ്ണമാലിയുടെ ചികിത്സയ്ക്കായി സഹായം അഭ്യർത്ഥിച്ചുകൊണ്ടുള്ള കുറിപ്പും ദിയ സന പങ്കുവെച്ചിട്ടുണ്ട്.
വെന്റിലേറ്ററിൽ കഴിയുന്ന മോളി കണ്ണമാലിയുടെ ചിത്രത്തിനൊപ്പമാണ് ദിയ സന കുറിപ്പപങ്കുവെച്ചത്.”മോളി കണ്ണമാലി ഗുരുതര അവസ്ഥയിൽ ഗൗതം ഹോസ്പിറ്റലിൽ വെന്റിലേറ്റർ ആണ് അതുകൊണ്ട് നിങ്ങളാൽ കഴിയുന്ന ഒരു കൈ സഹായം ചെയ്ത് സഹരിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. ഈ ഗൂഗിൾ പെ നമ്പർ മോളിയമ്മയുടെ മകൻ ജോളിയുടേതാണ് 8606171648. സഹായിക്കാൻ കഴിയുന്നവർ സഹായിക്കണേ!” എന്നാണ് ദിയ സന തന്റെ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത സത്രീധനം എന്ന സീരിയലിലൂടെയാണ് മോളി കണ്ണമാലി അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്. ‘ചാള മേരി’ എന്ന കഥാപാത്രത്തെ അവർ വൻ ഹിറ്റാക്കി മാറ്റിയിരുന്നു.പുതിയ തീരങ്ങൾ ,കേരള കഫേ ചാപ്പ കുരിശ്,അന്നയും റസൂലും, അമർ അക്ബർ അന്തോണി, ദ ഗ്രേറ്റ് ഫാദർ, കേരള കഫെ, ചാർലി തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…