നടി മോളി കണ്ണമാലി വെന്റിലേറ്ററിൽ; സഹായം അഭ്യർത്ഥിച്ച് ദിയ സന!

മിനിസ്‌ക്രീനിലൂടെ വെള്ളിത്തിരയിലെത്തിയ മോളി കണ്ണമാലി ഗുരുതരാവസ്ഥയിൽ. നടി കൊച്ചിയിലെ ഗൗതം ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. സാമൂഹിക പ്രവർത്തകയും ബിഗ് ബോസ് താരവുമായ ദിയ സനയാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. മോളി കണ്ണമാലിയുടെ ചികിത്സയ്ക്കായി സഹായം അഭ്യർത്ഥിച്ചുകൊണ്ടുള്ള കുറിപ്പും ദിയ സന പങ്കുവെച്ചിട്ടുണ്ട്.

വെന്റിലേറ്ററിൽ കഴിയുന്ന മോളി കണ്ണമാലിയുടെ ചിത്രത്തിനൊപ്പമാണ് ദിയ സന കുറിപ്പപങ്കുവെച്ചത്.”മോളി കണ്ണമാലി ഗുരുതര അവസ്ഥയിൽ ഗൗതം ഹോസ്പിറ്റലിൽ വെന്റിലേറ്റർ ആണ് അതുകൊണ്ട് നിങ്ങളാൽ കഴിയുന്ന ഒരു കൈ സഹായം ചെയ്ത് സഹരിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. ഈ ഗൂഗിൾ പെ നമ്പർ മോളിയമ്മയുടെ മകൻ ജോളിയുടേതാണ് 8606171648. സഹായിക്കാൻ കഴിയുന്നവർ സഹായിക്കണേ!” എന്നാണ് ദിയ സന തന്‌റെ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത സത്രീധനം എന്ന സീരിയലിലൂടെയാണ് മോളി കണ്ണമാലി അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്. ‘ചാള മേരി’ എന്ന കഥാപാത്രത്തെ അവർ വൻ ഹിറ്റാക്കി മാറ്റിയിരുന്നു.പുതിയ തീരങ്ങൾ ,കേരള കഫേ ചാപ്പ കുരിശ്,അന്നയും റസൂലും, അമർ അക്ബർ അന്തോണി, ദ ഗ്രേറ്റ് ഫാദർ, കേരള കഫെ, ചാർലി തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു.