ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുകയാണ് നയൻതാര. ഷാരൂഖ് ഖാനൊപ്പം ‘ജവാൻ’ എന്ന ചിത്രത്തിലൂടെയാണ് നയൻതാര ബോളിവുഡിലെത്തുന്നത്. അറ്റ്ലീ സംവിധാനം ചെയ്യുന്ന ചിത്രത്തെ കുറിച്ചുള്ള അപ്ഡേറ്റുകൾ സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ ചിത്രത്തിൽ വർഷങ്ങൾക്ക് ശേഷം നയൻതാര ബിക്കിനിയിൽ എത്തുമെന്നും റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.
നയൻതാര 2007ന് ശേഷം സ്വിം സ്യൂട്ടിൽ എത്തുന്ന വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. അജിത്ത് നായകനായി എത്തിയ ‘ബില്ല’ എന്ന സിനിമയിലാണ് ഒടുവിൽ താരം സ്വിം സ്യൂട്ടിൽ എത്തിയത്. ജവാനിൽ താരം ബിക്കിനി അണിയുന്നുണ്ടോ എന്ന കാര്യത്തിൽ വ്യക്തമായ സ്ഥീരികരണം വന്നിട്ടില്ല. അതേ സമയം ബിക്കിനി അണിയുന്നുണ്ടെങ്കിൽ 16 വർഷങ്ങൾക്ക് ശേഷമാകും ഇത്തരം ഒരു വേഷത്തിൽ താരം എത്തുക. എന്നാൽ നയൻതാര തന്റെ തീരുമാനം മാറ്റുമോ എന്നറിയാനുള്ള ആകാംഷയിലാണ് ആരാധകർ.
അതേ സമയം ഈ റിപ്പോർട്ടുകളിൽ യാതൊരു വാസ്തവവുമില്ല എന്നാണ് ഇ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. അറ്റ്ലീയുടെ ജവാൻ എന്ന സിനിമയിൽ
അങ്ങനൊരു സീൻ ഇല്ല. ഇത് ആരോ വെറുതെ പറഞ്ഞുണ്ടാക്കിയതാണ് എന്നാണ് ചിത്രത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നതെന്ന് ഇ ടൈംസ് റിപ്പോർട്ട് ചെയ്തു. ജവാൻ ജൂൺ 2ന് റിലീസ് പ്രഖ്യാപിച്ച സിനിമയാണ് എന്നാൽ സിനിമ ജൂണിൽ എത്തില്ല എന്ന് റിപ്പോർട്ടുകളുണ്ട്.
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…