16 വർഷത്തിന് ശേഷം നയൻതാര ആ തീരമാനം മാറ്റുന്നു?

ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുകയാണ് നയൻതാര. ഷാരൂഖ് ഖാനൊപ്പം ‘ജവാൻ’ എന്ന ചിത്രത്തിലൂടെയാണ് നയൻതാര ബോളിവുഡിലെത്തുന്നത്. അറ്റ്‌ലീ സംവിധാനം ചെയ്യുന്ന ചിത്രത്തെ കുറിച്ചുള്ള അപ്ഡേറ്റുകൾ സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ ചിത്രത്തിൽ വർഷങ്ങൾക്ക്…

ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുകയാണ് നയൻതാര. ഷാരൂഖ് ഖാനൊപ്പം ‘ജവാൻ’ എന്ന ചിത്രത്തിലൂടെയാണ് നയൻതാര ബോളിവുഡിലെത്തുന്നത്. അറ്റ്‌ലീ സംവിധാനം ചെയ്യുന്ന ചിത്രത്തെ കുറിച്ചുള്ള അപ്ഡേറ്റുകൾ സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ ചിത്രത്തിൽ വർഷങ്ങൾക്ക് ശേഷം നയൻതാര ബിക്കിനിയിൽ എത്തുമെന്നും റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.

നയൻതാര 2007ന് ശേഷം സ്വിം സ്യൂട്ടിൽ എത്തുന്ന വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. അജിത്ത് നായകനായി എത്തിയ ‘ബില്ല’ എന്ന സിനിമയിലാണ് ഒടുവിൽ താരം സ്വിം സ്യൂട്ടിൽ എത്തിയത്. ജവാനിൽ താരം ബിക്കിനി അണിയുന്നുണ്ടോ എന്ന കാര്യത്തിൽ വ്യക്തമായ സ്ഥീരികരണം വന്നിട്ടില്ല. അതേ സമയം ബിക്കിനി അണിയുന്നുണ്ടെങ്കിൽ 16 വർഷങ്ങൾക്ക് ശേഷമാകും ഇത്തരം ഒരു വേഷത്തിൽ താരം എത്തുക. എന്നാൽ നയൻതാര തന്റെ തീരുമാനം മാറ്റുമോ എന്നറിയാനുള്ള ആകാംഷയിലാണ് ആരാധകർ.

അതേ സമയം ഈ റിപ്പോർട്ടുകളിൽ യാതൊരു വാസ്തവവുമില്ല എന്നാണ് ഇ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. അറ്റ്ലീയുടെ ജവാൻ എന്ന സിനിമയിൽ
അങ്ങനൊരു സീൻ ഇല്ല. ഇത് ആരോ വെറുതെ പറഞ്ഞുണ്ടാക്കിയതാണ് എന്നാണ് ചിത്രത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നതെന്ന് ഇ ടൈംസ് റിപ്പോർട്ട് ചെയ്തു. ജവാൻ ജൂൺ 2ന് റിലീസ് പ്രഖ്യാപിച്ച സിനിമയാണ് എന്നാൽ സിനിമ ജൂണിൽ എത്തില്ല എന്ന് റിപ്പോർട്ടുകളുണ്ട്.