തൊണ്ണൂറുകളില്‍ തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞുനിന്ന താരമാണ് നടി രംഭ. മലയാളികള്‍ക്കും ഏറെ പ്രിയപ്പട്ട താരമാണ്. വിജയലക്ഷ്മി യീദി എന്നാണ്
രംഭയുടെ ശരിയായ പേര്. മലയാളത്തിലെ സര്‍ഗം ചിത്രത്തിലൂടെ പതിനഞ്ചാം വയസ്സിലാണ് രംഭയുടെ സിനിമാ അരങ്ങേറ്റം. രജനികാന്ത്, അജിത്, വിജയ്, എന്നിവരോടൊപ്പവും ഹിന്ദിയില്‍ സല്മാന് ഖാനോടൊപ്പവും മലയാളത്തില്‍ മമ്മൂട്ടി, ദിലീപ്, ജയറാം എന്നിവരോടൊപ്പമെല്ലാം രംഭ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.
ഇപ്പോഴിതാ താരത്തിന്റെ മകളുടെ ചിത്രമാണ് സോഷ്യലിടത്ത് വൈറലാകുന്നത്. ലാന്യ ഇന്ദ്രകുമാര്‍ എന്നാണ് താരത്തിന്റെ മകളുടെ പേര്. വേദിയില്‍ നിന്ന് സംസാരിക്കുന്നതും സമ്മാനം കൈയ്യില്‍ പിടിച്ച് നില്ക്കുന്ന ചിത്രമാണ് താരം പങ്കുവച്ചത്.
എന്നാല്‍ മകളെ കണ്ടാല്‍ അമ്മയെ പോലെ തന്നെയുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. നിങ്ങള്‍ സ്ക്കൂളില്‍ പഠിച്ചപ്പോഴുള്ള ചിത്രങ്ങളാണെന്ന് വിചാരിച്ചു പിന്നീടാണ് മനസ്സിലായത് മകളാണെന്ന്, നിങ്ങളുടെ കുട്ടിക്കാലം പോലെയുണ്ട്., അതേ മൂക്ക് അതേ കണ്ണ് അതേ ഭാവങ്ങള്‍ എന്നൊക്കെയാണ് ആരാധകരുടെ കമന്റുകള്‍ നിറയുന്നത്.
വിവാഹവും കുഞ്ഞുമൊക്കെ ആയതോടെ 2010ല്‍ സിനിമാ ജീവിതത്തോട് ബൈ പറഞ്ഞിരിക്കുകയാണ് താരം. കാനഡയില്‍ ബിസിനസുകാരനായ ഇന്ദ്രന് പത്മാനന്തമാണ് താരത്തിന്റെ ഭര്‍ത്താവ്. വിവാഹ ശേഷം ടോറന്റോയിലാണ് താരം താമസം.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…