തമിഴ് സീരിയലിലൂടെ ശ്രദ്ധേയയായ നടിയാണ് റീഹാന. ആനന്ദരാഗം എന്ന സീരിയലാണ് റീഹാനയെ കൂടുതല്‍ പ്രശസ്തയാക്കിയത്. സാമൂഹിക വിഷയങ്ങളിലെല്ലാം നിലപാടുകള്‍ തുറന്നുപറയാറുണ്ട് റീഹാന. വലിയ വിവാദമായിരുന്ന അര്‍ണവ്-ദിവ്യ, വിഷ്ണുകാന്ത്-സംയുക്ത എന്നിവരുടെ വിവാഹമോചനത്തിലും റീഹാന ചില ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരുന്നു.
തമിഴകത്തെ ശ്രദ്ധേയ താരമാണ് അര്‍ണവ്. നടനില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവമാണ് റീഹാന പങ്കുവച്ചത്. അര്‍ണവ്-ദിവ്യ വിഷയത്തിലും അര്ണവിനെതിരെയാണ് റീഹാന നിലപാടെടുത്തത്. അര്‍ണവ് തന്നോട് അപമര്യാദയായി പെരുമാറിയ സംഭവമാണ് റീഹാന പങ്കിടുന്നത്.
ഒരിക്കല്‍ ഒരു വലിയ നടനൊപ്പം സീരിയല്‍ ചെയ്തു. ഒരുപാട് സ്ത്രീ ആരാധകരുള്ള താരമാണ്. നിരവധി സ്ത്രീകള്‍ക്ക് അയാളോട് ക്രഷൊക്കെ ഉണ്ട്. സെറ്റില്‍ വച്ച് അയാള്‍ എന്നോട് മൊബൈല്‍ നമ്പര്‍ വാങ്ങിച്ചു. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ അയാള്‍ നിരവധി മെസേജുകള്‍ അയക്കാന്‍ തുടങ്ങി. പന്തികേട് മനസിലായതോടെ വേഗം തന്നെ നോ പറഞ്ഞ് ബ്ലോക്ക് ചെയ്തു. പിന്നീട് ഒരിക്കല്‍ പ്രമുഖ നടന് അര്‍ണവും എന്നെ ഇതുപോലെ ഫോണില്‍ വിളിച്ചു. ‘എന്റെ ഭാര്യ വീട്ടില്‍ ഇല്ല’ എന്ന രീതിയില്‍ സംസാരിച്ചു’, എന്ന് റീഹാന വെളിപ്പെടുത്തുന്നു.
മുന്‍പും റീഹാന തനിക്കുണ്ടായ ദുരനുഭവം പങ്കുവച്ചിരുന്നു. തന്നോട് നഗ്ന വീഡിയോ അയച്ചു തരാന്‍ പറഞ്ഞ സംഭവവും റീഹാന പങ്കുവച്ചിരുന്നു. വീഡിയോ എടുത്ത് അയച്ചു നല്കിയാല് 15 ലക്ഷം വരെ നല്‍കാമെന്നായിരുന്നു ഒരു അജ്ഞാതന്‍ വാഗ്ദാനം ചെയ്തതെന്ന് റീഹാന പങ്കുവച്ചിരുന്നു. അയാളെ വെറുതെ വിടരുതെന്ന് കരുതി നേരില്‍ കാണണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പിടിക്കപ്പെടുമെന്ന ഭയം മൂലം അയാള്‍ മെസേജ് അയക്കുന്നത് നിര്‍ത്തുകയായിരുന്നെന്ന് നടി പറയുന്നു.
വിഷ്ണുകാന്തും സംയുക്തയും തമ്മിലുള്ള പ്രശ്നത്തില്‍ വിഷ്ണുകാന്തിനെയാണ് റീഹാന പിന്തുണച്ചിരുന്നത്. തെറ്റുകാരി സംയുക്ത ആണെന്നും വിവാഹശേഷം രവി എന്ന നടനുമായി ഉണ്ടായ അവിഹിതബന്ധം മറച്ചുവയ്ക്കാനാണ് വിഷ്ണുവിനെ ഇരയാക്കുകയായിരുന്നെന്നും നടി ആരോപിച്ചിരുന്നു.
ഇപ്പോൾ സൂപ്പര്‍താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി…
സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…