‘എന്റെ ഭാര്യ വീട്ടില്‍ ഇല്ല’ എന്ന് പറഞ്ഞ് ഫോണില്‍ വിളിച്ചു!! നടന്‍ അര്‍ണവില്‍ നിന്നുണ്ടായ ദുരനുഭവം പങ്കുവച്ച് റീഹാന

തമിഴ് സീരിയലിലൂടെ ശ്രദ്ധേയയായ നടിയാണ് റീഹാന. ആനന്ദരാഗം എന്ന സീരിയലാണ് റീഹാനയെ കൂടുതല്‍ പ്രശസ്തയാക്കിയത്. സാമൂഹിക വിഷയങ്ങളിലെല്ലാം നിലപാടുകള്‍ തുറന്നുപറയാറുണ്ട് റീഹാന. വലിയ വിവാദമായിരുന്ന അര്‍ണവ്-ദിവ്യ, വിഷ്ണുകാന്ത്-സംയുക്ത എന്നിവരുടെ വിവാഹമോചനത്തിലും റീഹാന ചില ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരുന്നു.

തമിഴകത്തെ ശ്രദ്ധേയ താരമാണ് അര്‍ണവ്. നടനില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവമാണ് റീഹാന പങ്കുവച്ചത്. അര്‍ണവ്-ദിവ്യ വിഷയത്തിലും അര്‍ണവിനെതിരെയാണ് റീഹാന നിലപാടെടുത്തത്. അര്‍ണവ് തന്നോട് അപമര്യാദയായി പെരുമാറിയ സംഭവമാണ് റീഹാന പങ്കിടുന്നത്.

ഒരിക്കല്‍ ഒരു വലിയ നടനൊപ്പം സീരിയല്‍ ചെയ്തു. ഒരുപാട് സ്ത്രീ ആരാധകരുള്ള താരമാണ്. നിരവധി സ്ത്രീകള്‍ക്ക് അയാളോട് ക്രഷൊക്കെ ഉണ്ട്. സെറ്റില്‍ വച്ച് അയാള്‍ എന്നോട് മൊബൈല്‍ നമ്പര്‍ വാങ്ങിച്ചു. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ അയാള്‍ നിരവധി മെസേജുകള്‍ അയക്കാന്‍ തുടങ്ങി. പന്തികേട് മനസിലായതോടെ വേഗം തന്നെ നോ പറഞ്ഞ് ബ്ലോക്ക് ചെയ്തു. പിന്നീട് ഒരിക്കല്‍ പ്രമുഖ നടന്‍ അര്‍ണവും എന്നെ ഇതുപോലെ ഫോണില്‍ വിളിച്ചു. ‘എന്റെ ഭാര്യ വീട്ടില്‍ ഇല്ല’ എന്ന രീതിയില്‍ സംസാരിച്ചു’, എന്ന് റീഹാന വെളിപ്പെടുത്തുന്നു.

മുന്‍പും റീഹാന തനിക്കുണ്ടായ ദുരനുഭവം പങ്കുവച്ചിരുന്നു. തന്നോട് നഗ്‌ന വീഡിയോ അയച്ചു തരാന്‍ പറഞ്ഞ സംഭവവും റീഹാന പങ്കുവച്ചിരുന്നു. വീഡിയോ എടുത്ത് അയച്ചു നല്‍കിയാല്‍ 15 ലക്ഷം വരെ നല്‍കാമെന്നായിരുന്നു ഒരു അജ്ഞാതന്‍ വാഗ്ദാനം ചെയ്തതെന്ന് റീഹാന പങ്കുവച്ചിരുന്നു. അയാളെ വെറുതെ വിടരുതെന്ന് കരുതി നേരില്‍ കാണണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പിടിക്കപ്പെടുമെന്ന ഭയം മൂലം അയാള്‍ മെസേജ് അയക്കുന്നത് നിര്‍ത്തുകയായിരുന്നെന്ന് നടി പറയുന്നു.

വിഷ്ണുകാന്തും സംയുക്തയും തമ്മിലുള്ള പ്രശ്നത്തില്‍ വിഷ്ണുകാന്തിനെയാണ് റീഹാന പിന്തുണച്ചിരുന്നത്. തെറ്റുകാരി സംയുക്ത ആണെന്നും വിവാഹശേഷം രവി എന്ന നടനുമായി ഉണ്ടായ അവിഹിതബന്ധം മറച്ചുവയ്ക്കാനാണ് വിഷ്ണുവിനെ ഇരയാക്കുകയായിരുന്നെന്നും നടി ആരോപിച്ചിരുന്നു.