ഒരുകാലത്ത് സൗത്ത് ഇന്ത്യൻ സിനിമാലോകത്തെ മികച്ച അഭിനേതാക്കളിൽ ഒരാളായിരുന്നു ജനിമി ഗണേശൻ. കുടുംബജീവിതത്തിൽ ചെറിയതോതിലുള്ള പാകപ്പിഴകൾ ഉണ്ടായിരുന്നെങ്കിലും അഭിനയജീവിതത്തിൽ ഏവരുടെയും പ്രിയപ്പെട്ട താരമായിരുന്നു ജമിനി ഗണേശൻ. നടി സാവിത്രിയുമായുള്ള പ്രണയവും വിവാഹവുമെല്ലാം ജമിനി ഗണേശനെ പത്രമാധ്യമങ്ങളുടെ മുൻനിരയിൽ എത്തിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ മൂന്നാമതായി ഉണ്ടായിരുന്ന പ്രണയം വലിയ തോതിൽ ഒന്നും ആരുടെയും ശ്രദ്ധയിൽ പതിഞ്ഞില്ല. പുഷ്പ്പവല്ലിയിൽ ജമിനി ഗണേശന് ജനിച്ച കുഞ്ഞാണ് പിൽക്കാലത്ത് ബോളിവുഡ് അടക്കി വാണ താരസുന്ദരി രേഖ.