മഹാനടി സാവിത്രിയുടെ ഗണേശൻ ബോളിവുഡ് താരറാണിയുടെ അച്ഛൻ ; അദ്ദേഹം അമ്മയ്ക്ക് നല്ലൊരു കാമുകൻ മാത്രമായിരുന്നു, തനിയ്ക്ക് മകൾ എന്ന പരിഗണന പോലും തന്നിട്ടില്ല !

ഒരുകാലത്ത് സൗത്ത് ഇന്ത്യൻ സിനിമാലോകത്തെ മികച്ച അഭിനേതാക്കളിൽ ഒരാളായിരുന്നു ജനിമി ഗണേശൻ. കുടുംബജീവിതത്തിൽ ചെറിയതോതിലുള്ള പാകപ്പിഴകൾ ഉണ്ടായിരുന്നെങ്കിലും അഭിനയജീവിതത്തിൽ ഏവരുടെയും പ്രിയപ്പെട്ട താരമായിരുന്നു ജമിനി ഗണേശൻ. നടി സാവിത്രിയുമായുള്ള പ്രണയവും വിവാഹവുമെല്ലാം ജമിനി ഗണേശനെ…

ഒരുകാലത്ത് സൗത്ത് ഇന്ത്യൻ സിനിമാലോകത്തെ മികച്ച അഭിനേതാക്കളിൽ ഒരാളായിരുന്നു ജനിമി ഗണേശൻ. കുടുംബജീവിതത്തിൽ ചെറിയതോതിലുള്ള പാകപ്പിഴകൾ ഉണ്ടായിരുന്നെങ്കിലും അഭിനയജീവിതത്തിൽ ഏവരുടെയും പ്രിയപ്പെട്ട താരമായിരുന്നു ജമിനി ഗണേശൻ. നടി സാവിത്രിയുമായുള്ള പ്രണയവും വിവാഹവുമെല്ലാം ജമിനി ഗണേശനെ പത്രമാധ്യമങ്ങളുടെ മുൻനിരയിൽ എത്തിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ മൂന്നാമതായി ഉണ്ടായിരുന്ന പ്രണയം വലിയ തോതിൽ ഒന്നും ആരുടെയും ശ്രദ്ധയിൽ പതിഞ്ഞില്ല. പുഷ്പ്പവല്ലിയിൽ ജമിനി ഗണേശന് ജനിച്ച കുഞ്ഞാണ് പിൽക്കാലത്ത് ബോളിവുഡ് അടക്കി വാണ താരസുന്ദരി രേഖ.എന്നാൽ ഒരിയ്ക്കൽ പോലും മകൾ എന്ന പരിഗണന ജമിനി ഗണേശനിൽ നിന്നും തനിയ്ക്ക് ലഭിച്ചിരുന്നില്ല എന്ന് രേഖ വ്യക്തമാക്കുകയാണ്. രേഖയുടെ ഈ വാക്കുകൾ തന്നെയാണ് ഇപ്പോൾ വൈറൽ ആയിരിയ്ക്കുന്നതും.”അച്ഛന്റേയും അമ്മയുടേയും പ്രണയത്തെ തുടർന്നുള്ള ബന്ധമായിരുന്നു. അച്ഛന് ഞങ്ങളെ ഉപേക്ഷിച്ച് എന്റെ കുട്ടിക്കാലത്ത് തന്നെ പോയി. അങ്ങനൊരു വീട്ടിൽ ഉണ്ടായിരുന്നുവോ എന്നതിനെ കുറിച്ചുള്ള ഒരു ഓർമകളും എനിക്കില്ല. അമ്മയെ കുറിച്ചോ ഞങ്ങളുടെ കുടുംബത്തെ കുറിച്ചോ അദ്ദേഹം ഒരിക്കൽ പോലും ചിന്തിച്ചിരുന്നില്ല. അമ്മ പറഞ്ഞ കഥകളിലൂടെയാണ് അച്ഛനെ പരിചയം. അച്ഛനെന്നുള്ള ലേബലിൽ ജെമിനി ​ഗണേശൻ എന്ന വ്യക്തിയേ കുറിച്ച് ഒന്നും ഓർമിക്കുന്നില്ലെന്നും അതേസമയം ഒരു നടൻ എന്ന നിലയിൽ ഏറെ ആരാധിച്ചിരുന്നുവെന്നും അമ്മയ്ക്ക് നല്ലൊരു കാമുകനായിരുന്നു അദ്ദേഹം.അച്ഛൻ മൂന്ന് വിവാഹങ്ങൾ കഴിച്ചിട്ടുണ്ട്. ഒന്ന് അലമേലു, രണ്ടാമത്തേത് തെലുങ്കിലെ പ്രശസ്ത നടിയായ സാവിത്രിയാണ്. എന്റെ അമ്മ പുഷ്പവല്ലി. അച്ഛനെ ഒരിക്കൽ പോലും കാണാൻ സാധിച്ചിട്ടില്ല. കണ്ടിട്ടുള്ളത് അദ്ദേഹത്തിന്റെ മറ്റ് ഭാര്യമാരിൽ ജനിച്ച മക്കളെ സ്കൂളിൽ കൊണ്ടുവിടാൻ വരുമ്പോൾ മാത്രമാണ്. അപ്പോഴാണ് ഇതാണ് തന്റെ അച്ഛനെന്ന് താൻ മനസിലാക്കിയിരുന്നത്. അദ്ദേഹവും തന്നെ കാണാനോ ശ്രദ്ധിക്കാനോ ശ്രമിച്ചിട്ടിള്ള. ജീവിതത്തിൽ ഏറെ സ്വാധീനിച്ച ഒരു പുരുഷൻ ചലച്ചിത്രകാരൻ മോഹൻ സെഗാലാണ്. അദ്ദേഹത്തെ പിതൃ തുല്യനായിട്ടാണ് കണ്ടിരുന്നത്.” ഇങ്ങനെയായിരുന്നു ട്രേഖയുടെ വാക്കുകൾ.