സദയുടെ കരിയര്‍ നശിപ്പിച്ചത് ദുശീലങ്ങൾ ; നേരിട്ട് കണ്ടിട്ടുണ്ടെന്ന് ബയില്‍വാൻ രംഗനാഥൻ

ഒരു കാലത്ത് തെന്നിന്ത്യൻ സിനിമാ ലോകത്ത് വളരേ സജീവമായിരുന്ന നടിയാണ് സദാഫ് മുഹമ്മദ് സയ്യദ്. അങ്ങനെ പറഞ്ഞാൽ ഒരുപക്ഷെ എല്ലാവർക്കും മനസിലാകില്ല. സദ എന്ന് പറഞ്ഞാലോ? അന്യൻ എന്ന ഒറ്റ ചിത്രം മതി സദയെ ഓര്‍മ്മിക്കാൻ. മലയാളികള്‍ക്ക് അടക്കം ഇഷ്‌ടമുള്ള നടിയാണ് സദ. ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായി മാറിയ ജയം എന്ന സിനിമയിലൂടെ ആയിരുന്നു സദയുടെ അരങ്ങേറ്റം. ആദ്യ സിനിമ തന്നെ ഹിറ്റായി മാറിയതോടെ തെലുങ്ക്, തമിഴ് സിനിമകളില്‍ നിന്നെല്ലാം തുടര്‍ച്ചയായി മികച്ച സിനിമകള്‍ താരത്തെ തേടി എത്തി. വിക്രം നായകനായി എത്തിയ അന്യനില്‍ സദ ആയിരുന്നു നായിക. ചിത്രത്തിന്റെ വിജയത്തിന്അ ശേഷം തോടെ താരത്തിന് വലിയ സ്വീകാര്യത ലഭിച്ചു.അന്യന്റെ ഗംഭീര വിജയത്തിന് ശേഷം തമിഴിലെ മുൻനിര നായിക നടിയായി സദ മാറുമെന്ന് എല്ലാവരും കരുതി. എന്നാല്‍ പ്രതീക്ഷിച്ച പോലെയുള്ള ഹിറ്റുകള്‍ താരത്തിന്റെ കരിയറില്‍ സംഭവിച്ചില്ല. പതിയെ താരത്തിന് അവസരങ്ങള്‍ കുറഞ്ഞു. തുടര്‍ന്ന് സദ സിനിമയില്‍ സജീവമല്ലാതാവുകയും ചെയ്തു. 2018 ല്‍ പുറത്തിറങ്ങിയ ടോര്‍ച്ച്‌ ലൈറ്റ് എന്ന സിനിമയിലാണ് സദ അവസാനമായി അഭിനയിച്ചത്. ചില രംഗങ്ങളുടെയും ഡയലോഗുകളുടെയും പേരില്‍ അന്ന് ഏറെ വിവാദങ്ങള്‍ സൃഷ്‌ടിച്ച സിനിമയായിരുന്നു അത്. ഇപ്പോഴിതാ സദയെ കുറിച്ച്‌ തമിഴകത്തെ വിവാദ താരമായ ബയില്‍വാൻ രംഗനാഥൻ പറഞ്ഞ വാക്കുകള്‍ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. തമിഴ് സിനിമയിലെ താരങ്ങള്‍ക്കെതിരെ അനാവശ്യ ആരോപണങ്ങള്‍ നടത്തി വിവാദങ്ങളില്‍ പെടാറുള്ള വ്യക്തിയാണ് നടനും സിനിമാ നിരൂപകനുമായ ബയില്‍വാൻ രംഗനാഥൻ. തന്റെ യൂട്യൂബ് ചാനലിലൂടെയും അഭിമുഖങ്ങളിലൂടെയുമൊക്കെയാണ് ബയില്‍വാൻ താരങ്ങൾക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കാറുള്ളത്. കുറച്ചു നാളുകള്‍ക്ക് മുൻപ് ഒരു അഭിമുഖത്തില്‍ ഇയാൾ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.സദയുടെ മോശം ശീലങ്ങളാണ് നടിയുടെ കരിയര്‍ നശിപ്പിച്ചതെന്നാണ് ബയില്‍വാൻ പറയുന്നത്. സദ അമിതമായി പുകവലിക്കുന്ന ആളാണെന്നും താൻ അത് അത് പലതവണ കണ്ടിട്ടുണ്ടെന്നും ബയില്‍വാൻ രംഗനാഥൻ ആരോപിക്കുന്നു.

ലഹരിക്ക് അടിമയായതിനാല്‍ പല സിനിമകളില്‍ നിന്നും സദയെ ഒഴിവാക്കിയിട്ടുണ്ടെന്നും ബയില്‍വാൻ പറഞ്ഞു. എന്നാല്‍ ഈ വാക്കുകള്‍ എത്രത്തോളം സത്യമാണെന്നതിൽ വ്യക്തതയൊന്നുമില്ല.വെജിറ്റേറിയനായ സദ സിനിമകളില്‍ നിന്ന് മാറി ഒരു കഫേ നടത്തുകയാണ്. വെജിറ്റേറിയൻ ഭക്ഷണങ്ങളാണ് ഇവിടത്തെ പ്രധാന വിഭവം. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫിയിലും സദയ്ക്ക് ഇന്ന് കമ്പമുണ്ടെന്ന് ബയില്‍വാൻ രംഗനാഥൻ പറഞ്ഞു.അതേസമയം രജനീകാന്തിന്റെ ചന്ദ്രമുഖി എന്ന സിനിമയില്‍ നടി മാളവിക അവതരിപ്പിച്ച കഥാപാത്രത്തിലേക്ക് സദയെ ആണ് ആദ്യം പരിഗണിച്ചിരുന്നത്. എന്നാല്‍ ചില കാരണങ്ങളാല്‍ നടി ആ ഓഫര്‍ നിരസിച്ചു. രജനികാന്തും ജ്യോതികയും മറ്റും അഭിനയിച്ച ചിത്രം വമ്പൻ ഹിറ്റായിരുന്നു. സദ ഈ സിനിമയില്‍ അഭിനയിച്ചാല്‍ ഗംഭീര തിരിച്ചുവരവ് ഉണ്ടാകുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷേ അത് നഷ്ടമായി. ഇപ്പോഴും സദയുടെ ഗംഭീര തിരിച്ചു വരവ് ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ട്.സിനിമയില്‍ അത്ര സജീവമല്ലെങ്കിലും ടെലിവിഷൻ പരിപാടികളില്‍ വിധികര്‍ത്താവായും മറ്റും സദ എത്തുന്നുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. സദ പങ്കുവയ്ക്കുന്ന ചിത്രങ്ങളൊക്കെ വൈറലായി മാറാറുണ്ട്. അടുത്തിടെ തെലുങ്കില്‍ അഹിംസ എന്നൊരു ചിത്രത്തില്‍ സദ അഭിനയിച്ചിരുന്നു.