Categories: Film News

പഴനിയിൽ ദർശനം നടത്തി സാമന്ത! നടി ആത്മീയ പാതയിലേക്കോ?

തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള നടിയാണ് സാമന്ത റൂത്ത് പ്രഭു. തമിഴിലും തെലുങ്കിലുമായി നിരവധി വേഷങ്ങൾ ചെയ്ത സാമന്തയ്ക്ക് അടുത്തിടെയാണ് മയോസിറ്റിസ് എന്ന അസുഖം പിടി പെടുന്നത്. അതേ സമയം തനിക്ക് മയോസിറ്റിസ് എന്ന അസുഖം ബാധിച്ചെന്നും ചികിത്സയിലൂടെ അതിനെ തരണം ചെയ്തുകൊണ്ടിരിക്കുകയാണെന്നും സാമന്ത റൂത്ത് പ്രഭു നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ സാമന്തയുടെ പുതിയ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. കഴിഞ്ഞ ദിവസം സാമന്ത പ്രശസ്തമായ പളനി ക്ഷേത്രം സന്ദർശിച്ചതിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. സാമന്ത ക്ഷേത്രത്തിൽ പോയി പൂജ ചെയ്യുന്നതിന്റെ ചില ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായിരുന്നിട്ടും 600 പടികളിലും കർപ്പൂരം കത്തിച്ച് സാമന്ത ദർശനം നടത്തിയിരിക്കുകയാണ്.


സാമന്തയ്‌ക്കൊപ്പംസുഹൃത്തും സംവിധായകനുമായ പ്രേംകുമാറും ഉണ്ടായിരുന്നു. സാമന്ത ഡോക്ടർമാരുടെ ഉപദേശം സ്വീകരിച്ച ശേഷമാണ് ക്ഷേത്രത്തിലെത്തിയത്.സാമന്ത ആത്മീയതയിലേക്കും ഭക്തിയിലേക്കും നീങ്ങുന്നുവെന്നൊരു ചർച്ചയും സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. സംവിധായകൻ ഗുണശേഖറിന്റെ ശാകുന്തളമാണ് സാമന്തയുടെ അടുത്ത റിലീസിനൊരുങ്ങുന് സിനിമ. ഫെബ്രുവരി 17ന് തിയേറ്ററുകളിൽ എത്തേണ്ടിയിരുന്ന ചിത്രം ഏപ്രിൽ 14ന് പ്രദർശനത്തിന് എത്തും.

Aiswarya Aishu