ദൃശ്യത്തിലെ മോഹൻലാലിന്റെ വക്കീൽ വിജയ് ചിത്രം ‘ലിയോ’യിൽ

സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിജയ് ലോകേഷ് കനകരാജ് ടീമിൻറെ ലിയോ. സിനിമ പ്രഖ്യാപനം മുതലുള്ള സിനിമയെക്കുറിച്ചുള്ള ഓരോ അപ്‌ഡേറ്റിന് വേണ്ടിയും ആരാധകർ കാത്തിരിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ പുതിയൊരു അപ്‌ഡേറ്റ് എത്തിയിരിക്കുകയാണ്.ദൃശ്യത്തിലെ മോഹൻലാലിൻറെ വക്കീലായി എത്തിയ നടി ശാന്തി മായാദേവി ചെന്നൈയിൽ ലിയോയുടെ സെറ്റിൽ ജോയിൻ ചെയ്തു.

ശാന്തി മായാദേവി തന്നെയാണ് ഈ വിവരം സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്. ലോകേഷ് കനകരാജുമൊത്തുള്ള ഒരു സെൽഫിയും താരം പങ്കുവച്ചു.മെയ് മാസത്തോടെ ചിത്രീകരണം പൂർത്തിയാക്കി 2023 ഒക്ടോബർ 19 ന് ദീപാവലി റിലീസായി ചിത്രം തിയേറ്ററുകളിലെത്തിക്കാനാണ് ലോകേഷും നിർമ്മാതാക്കളും ശ്രമിക്കുന്നത്.തൃഷയാണ് സിനിമയിലെ നായിക.

സഞ്ജയ് ദത്ത്,അർജുൻ, മാത്യു തോമസ്, ഗൗതം വാസുദേവ് മേനോൻ,പിയ ആനന്ദ്, സാൻഡി, മിഷ്‌കിൻ, മൻസൂർ അലി ഖാൻ, നരേൻ, തുടങ്ങിയവരും സിനിമയുടെ ഭാഗമാവുന്നുണ്ട്.മിഴിലെ ഏറ്റവും ഉയർന്ന തുകയ്ക്ക് വിജയ് ചിത്രത്തിൻറെ ഓവർസീസ് റൈറ്റസ് വിറ്റുപോയതായാണ് വിവരം.അറുപതു ദിവസത്തേളം നീണ്ടുനിന്ന ചിത്രത്തിന്റെ കശ്മീർ ഷെഡ്യൂൾ പൂർത്തിയാക്കിയിരുന്നു

Aiswarya Aishu