കണ്ണകി കണ്ട് ഓടി വന്ന് കെട്ടിപ്പിടിച്ച് ആരാധിക!! നിയന്ത്രണംവിട്ട് പൊട്ടിക്കരഞ്ഞ് ശാലിന്‍

Follow Us :

മിനിസ്‌ക്രീനില്‍ നിന്നും സിനിമാലോകത്തെത്തി ആരാധകരെ സ്വന്തമാക്കിയ താരമാണ് ശാലിന്‍ സോയ. ക്യാമറയ്ക്ക് മുന്നില്‍ എത്തിയ താരം പിന്നീട് സംവിധായികയുമായി. മിനിസ്‌ക്രീനിലെ ഫൈവ് ഫിംഗേഴ്‌സ് പരമ്പരയിലൂടെയാണ് ശാലിന്‍ അഭിനയത്തിലേക്ക് ചുവടുവയ്ക്കുന്നത്. മല്ലുസിങ് സിനിമയിലൂടെ സിനിമാലോകത്തേക്കും താരം ചുവടുവച്ചു.

ഇപ്പോഴിതാ താരത്തിന്റെ വീഡിയോയാണ് വൈറലാകുന്നത്. കണ്ണകി എന്ന തമിഴ് സിനിമയുടെ പ്രീമിയര്‍ കണ്ട് പൊട്ടിക്കരയുന്ന താരത്തിന്റെ വീഡിയോയാണ് വൈറലായിരിക്കുന്നത്. സിനിമ കണ്ടതിന് ശേഷം ഒരു ആരാധിക വന്ന് കെട്ടിപിടിച്ച് അഭിനന്ദനം അറിയിക്കുന്നതിനിടെയാണ് താരത്തിന്റെ നിയന്ത്രണം വിട്ടത്.

ഈ ദിവസം ജീവിതത്തില്‍ ഒരിക്കലും മറക്കില്ലെന്ന് പറഞ്ഞാണ് താരം വീഡിയോ പങ്കുവച്ചത്. ഈ ദിവസം ഞാന്‍ ജീവിതത്തില്‍ ഒരിക്കലും മറക്കില്ല. ഇത് കണ്ണകിയുടെ ആദ്യത്തെ ഷോയും ആദ്യത്തെ പ്രതികരണവുമാണ്.

‘എനിക്ക് നിന്നെ ഒന്ന് കെട്ടിപ്പിടിക്കണം’ എന്ന് പറഞ്ഞുകൊണ്ട് നിങ്ങള്‍ എഴുന്നേറ്റ് വന്നത് ഞാന്‍ ഒരിക്കലും മറക്കില്ല. സിനിമ കണ്ടു നിങ്ങളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകിയതും മറക്കില്ല. ദൈവമേ അങ്ങയുടെ കരുണയില്‍ ഞാന്‍ നന്ദിയുള്ളവളാണ്.’- എന്നു പറഞ്ഞാണ് ശാലിന്‍ വീഡിയോ പങ്കുവച്ചത്.

നാല് പെണ്‍കുട്ടികളുടെ ദുരിത ജീവിതമാണ് ചിത്രം പറയുന്നത്. താന്‍ ആഗ്രഹിക്കുന്ന തരത്തില്‍ ജീവിക്കുന്നതിനായി നിരന്തരമായിട്ടുള്ള പരിശ്രമവും പോരാട്ടങ്ങളുമാണ് ചിത്രം പറയുന്നത്. യശ്വന്ത് കിഷോര്‍ ആണ് കണ്ണകി സംവിധാനം ചെയ്തിരിക്കുന്നത്. കീര്‍ത്തി പാണ്ഡ്യന്‍, അമ്മു അഭിരാമി, വിദ്യ പ്രദീപ്, ശാലിന്‍ സോയ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ മാസം 15ാണ് ചിത്രം തീയേറ്ററില്‍ എത്തുന്നത്.