നടിയെ ചേര്‍ത്ത് വ്യാജ പ്രചരണം!!! വിജയ് ദേവരക്കൊണ്ടയുടെ പരാതിയില്‍ യൂടൂബര്‍ അറസ്റ്റില്‍

ഏറെ ആരാധകരുള്ള യുവതാരമാണ് നടന്‍ വിജയ് ദേവരക്കൊണ്ട. നടന്റെ പരാതിയില്‍ യൂടൂബര്‍ അറസ്റ്റില്‍. അനന്ത്പുര്‍ സ്വദേശിയായ യൂട്യൂബറെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. താരത്തേയും മറ്റൊരു നടിയെയും ചേര്‍ത്ത് അശ്ലീല വിഡിയോ യൂട്യൂബ് ചാനലിലൂടെ പ്രചരിപ്പിച്ച…

ഏറെ ആരാധകരുള്ള യുവതാരമാണ് നടന്‍ വിജയ് ദേവരക്കൊണ്ട. നടന്റെ പരാതിയില്‍ യൂടൂബര്‍ അറസ്റ്റില്‍. അനന്ത്പുര്‍ സ്വദേശിയായ യൂട്യൂബറെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. താരത്തേയും മറ്റൊരു നടിയെയും ചേര്‍ത്ത് അശ്ലീല വിഡിയോ യൂട്യൂബ് ചാനലിലൂടെ പ്രചരിപ്പിച്ച സംഭവത്തിലാണ് യൂടൂബറെ അറസ്റ്റ് ചെയ്തത്. സിനിപോളിസ് എന്ന ചാനലിലാണ് താരങ്ങളെ ചേര്‍ത്തുള്ള വ്യാജ വീഡിയോ പ്രചരിച്ചത്.

യൂ ട്യൂബ് ചാനലിലൂടെ തന്നെയും ഒരു നടിയേയും ചേര്‍ത്ത് വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചു എന്ന പരാതിയിലാണ് പോലീസ് നടപടിയെടുത്തത്. ഹൈദരാബാദ് സൈബര്‍ ക്രൈം പോലീസിലാണ് നടന്‍ പരാതി നല്‍കിയത്.

പരാതിക്ക് പിന്നാലെ പോലീസ് വീഡിയോ നീക്കം ചെയ്തിരുന്നു. യൂട്യൂബറെ കൗണ്‍സിലിംഗിന് വിധേയനാക്കുകയും വീഡിയോകള്‍ ഡിലീറ്റ് ചെയ്യിച്ച ശേഷം വിട്ടയക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിജയ് ദേവരകൊണ്ടയുടേതായി ഒടുവില്‍ തിയ്യേറ്ററിലെത്തിയ ചിത്രം കുഷിയാണ്. ശിവ നിര്‍വാണയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പരശുറാം സംവിധാനം ചെയ്യുന്ന ഫാമിലി സ്റ്റാര്‍, ഗൗതം തിന്നനൂരി സംവിധാനം ചെയ്യുന്ന ചിത്രം എന്നിവയാണ് വിജയ് ദേവരകൊണ്ടയുടേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍.