മലയാളത്തിൽ തന്നെയായി ഏകദേശം 230 സിനിമകൾക്ക് മുകളിൽ അഭിനയിച്ച താരമാണ് ശോഭന.90കളുടെ കാലഘട്ടത്തിൽ തെന്നിന്ത്യൻ സിനിമാലോകത്ത് തിളങ്ങിയ താരം അഭിനേത്രിയായും നർത്തകിയായും എല്ലാം തിളങ്ങി. തമിഴ്,തെലുങ്ക്,ഹിന്ദി, കന്നഡ,ഇംഗ്ലീഷ് ചിത്രങ്ങളിലും അഭിനയമികവ് തെളിയിച്ചു ശോഭന.മികച്ച നടിക്കുള്ള ദേശീയ പുരസ്ക്കാരത്തിന് രണ്ടു തവണ അർഹയായി, കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നേടിയിട്ടുണ്ട്. പ്രശസ്ത നർത്തകിമാരും നടിമാരുമായ ലളിത-പത്മിനി-രാഗിണിമാരുടെ സഹോദരന്റെ പുത്രിയാണ് ശോഭന. 1984-ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെയാണ് ശോഭന മലയാളസിനിമാ ലോകത്തിലേക്ക് കടന്നുവരുന്നത്. അഭിനയ ജീവിതത്തിൽ നിന്നും ഇടവേള എടുത്തിരുന്ന താരം വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ തന്റെ തിരിച്ചുവരവ് നടത്തിയത്.സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലാതായിരുന്ന ശോഭന തന്റെ നൃത്ത വിദ്യാലയത്തിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമൊക്കെ വല്ലപ്പോഴും പങ്കുവെക്കാറുണ്ട്.ഈ അടുത്ത സമയത്താണ് താരം സോഷ്യൽ മീഡിയയിൽ വളരെ സജീവമായി തുടങ്ങിയത്.
ഇപ്പോൾ അഭിനയലോകത്തിലെ ആദ്യകാലത്തേ സുഹൃത്തുക്കള്‍ തമ്മിലുണ്ടായിരുന്ന ശക്തമായ മത്സരത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് ശോഭന. രോഹിണി,സുഹാസിനി,രേവതി എന്നിവരുടെ കൂടെയെല്ലാം ഒരുമിച്ച് സിനിമകൾ ചെയ്തിരുന്നു.ആ സമയത്തൊക്കെ എല്ലാവരും തമ്മിൽ കടുത്ത മത്സരം തന്നെയുണ്ടായിരുന്നു.അഭിനയ ലോകത്ത് നിന്നുമെല്ലാം മാറി നിന്നതിന് ശേഷമാണ് എല്ലാവരും തമ്മിൽ നല്ല അടുപ്പം ഉണ്ടാക്കുന്നത്.ചില സമയത്തൊക്കെ ഞങ്ങൾ എല്ലാം വരും മീറ്റ് ചെയ്യാറുണ്ട്.അതിന് വേണ്ടി തന്നെ മുൻകൈ എടുക്കുന്നത് സുഹാസിനിയാണ്.അവർക്കെല്ലാം തന്നെ എന്റെ സ്വാഭാവം നന്നായി അറിയാം. തമാശ രീതിയിൽ എല്ലാം തന്നെ പരിഹസിക്കുകയും ചെയ്യാറുണ്ട്.അങ്ങനെയൊക്കെ തന്നെ പറഞ്ഞാലും എന്നോട് നല്ല സ്നേഹമാണ് അവർക്ക്.എന്റെ നല്ല കൂട്ടുകാരിയും പ്രണയിനിയുമാണ് രേവതി.നിരവധി വർഷങ്ങളായുള്ള വലിയ സൗഹൃദമാണ് ഞങ്ങൾ തമ്മിൽ.അങനെ എപ്പോഴും ഞങ്ങൾ തമ്മിൽ സംസാരിക്കാറില്ല.എന്നെ പോലെ തന്നെ ഒരു പാട് ജോലി അവർക്കുണ്ട്.അതെ പോലെ തിരക്കും ഉണ്ടെന്ന് ശോഭന പറയുന്നു.ബാലതാരമായി അഭിനയ ലോകത്തിലേക്കെത്തിയ ശോഭന പതിനാലാം വയസ്സിലാണ് നായികയാകുന്നത്.
എന്റെ വ്യക്തിത്വം രൂപം പ്രാപിച്ചത് സിനിമാ മേഖലയിലൂടെ തന്നെയാണെന്നാണ് താരം പറയുന്നത്. കുട്ടികൾ സ്കൂളിലേക്കും അതിന് മുകളിൽ പ്രായമുള്ളവർ കോളേജിലേക്കും പോയപ്പോൾ താൻ സിനിമാലോകത്തിലേക്ക് പോകുകയായിരുന്നു വെന്ന് താരം പറയുന്നു.എന്റെ പഠനങ്ങൾ എല്ലാം തന്നെ അവിടെ തന്നെയായിരുന്നു. സിനിമയിലെ നിരവധി വ്യക്തിക്കൾക്കൊപ്പം,വളരെ മികച്ച സംവിധായകര്‍,അതെ പോലെ താരങ്ങൾ ഇവരുടെ കൂടെയുള്ള അനുഭവങ്ങൾ തന്നെയാണ് ഒരു വ്യക്തിയെന്ന നിലയിൽ എന്നെ രൂപപ്പെടുത്തിയത്.ഒരു കാര്യത്തിൽ കലാകാരിയെന്ന നിലയിൽ വളരെ മികച്ച അറിവുകളും,വിനയത്തോടെയുള്ള പെരുമാറ്റ രീതികളും പഠിപ്പിച്ചത് സിനിമാ ലോകം തന്നെയാണ്. അതിന്റെ സുപ്രധാന കാരണം എന്തെന്നാൽ നമ്മൾ നിരവധി വ്യക്തികളെ പരിചയപ്പെടുന്നു. കാണുന്നു അതെല്ലാം തന്നെ വലിയ ഒരു പാഠം തന്നെയായിരുന്നു.അതിലൂടെ തന്നെ അനേകം കാര്യങ്ങൾ വളരെ വേഗത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞു
തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന് ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…
ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…
തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…