ബാലതാരമായി എത്തി പിന്നീട് മലയാള മിനിസ്ക്രീൻ ബിഗ് സ്ക്രീൻ രംഗത്ത് തിളങ്ങിയ താരമാണ് ശ്രുതി ലക്ഷ്മി. ദിലീപ് നായകനായി എത്തിയ റോമിയോ എന്ന ചിത്രത്തിലൂടെയാണ് താരം നായികയായി അരങ്ങേറിയത്. തുടർന്ന് നിരവധി ഹിറ്റ് ചലച്ചിത്രങ്ങളുടെ ഭാഗമാകുവാൻ താരത്തിന് സാധിച്ചു. കെട്യോൾ ആണ് എന്റെ മാലാഖ എന്ന ചിത്രമാണ് ശ്രുതിയുടേതായി അവസാനം ഇറങ്ങിയത്. സിനിമയിൽ അതികം ഇല്ലെങ്കിലും സീരിയൽ രംഗത്ത് സജീവമാണ് താരം.