ആദ്യ പ്രണയം അവിനല്ല, അത് മറ്റൊരാൾ ; തുറന്നു പറഞ്ഞ് പ്രിയനടി !

ബാലതാരമായി എത്തി പിന്നീട് മലയാള മിനിസ്ക്രീൻ ബിഗ് സ്ക്രീൻ രംഗത്ത് തിളങ്ങിയ താരമാണ് ശ്രുതി ലക്ഷ്മി. ദിലീപ് നായകനായി എത്തിയ റോമിയോ എന്ന ചിത്രത്തിലൂടെയാണ് താരം നായികയായി അരങ്ങേറിയത്. തുടർന്ന് നിരവധി ഹിറ്റ് ചലച്ചിത്രങ്ങളുടെ…

ബാലതാരമായി എത്തി പിന്നീട് മലയാള മിനിസ്ക്രീൻ ബിഗ് സ്ക്രീൻ രംഗത്ത് തിളങ്ങിയ താരമാണ് ശ്രുതി ലക്ഷ്മി. ദിലീപ് നായകനായി എത്തിയ റോമിയോ എന്ന ചിത്രത്തിലൂടെയാണ് താരം നായികയായി അരങ്ങേറിയത്. തുടർന്ന് നിരവധി ഹിറ്റ് ചലച്ചിത്രങ്ങളുടെ ഭാഗമാകുവാൻ താരത്തിന് സാധിച്ചു. കെട്യോൾ ആണ് എന്റെ മാലാഖ എന്ന ചിത്രമാണ് ശ്രുതിയുടേതായി അവസാനം ഇറങ്ങിയത്. സിനിമയിൽ അതികം ഇല്ലെങ്കിലും സീരിയൽ രംഗത്ത് സജീവമാണ് താരം.മലയാളത്തിൽ മാത്രമല്ല തമിഴിലും മികച്ച പരമ്പരകളുടെ ഭാഗമാകുകയാണ് താരം ഇപ്പോൾ. എന്നാൽ ഇന്നിപ്പോൾ തന്റ്റെ ആദ്യ പ്രണയത്തെ കുറിച്ച് തുറന്നു പറയുകയാണ് ശ്രുതി ഒരു അഭിമുഖത്തിലൂടെ. “ഡോ. അവിൻ ആന്റോ ആണ് എന്റെ ഭർത്താവ്. ഡാൻസ് പരിപാടിക്കിടെ തൃശ്ശൂരിൽ എത്തിയപ്പോഴാണ് തമ്മിൽ ആദ്യമായി കാണുന്നതെന്നത്. തനിക്ക് ആറാം ക്ലാസ് മുതൽ പ്രണയ ലേഖനങ്ങൾ കിട്ടിയിട്ടുണ്ട്.  അല്ലാതെ സീരിയസ്സായിട്ട് റിലേഷനൊന്നും ഇല്ലായിരുന്നു. നാലാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു ആദ്യമായി പ്രണയലേഖനം കിട്ടിയത്. അതിന് സിസ്റ്ററിന്റെ കയ്യിൽ നിന്ന് ഒരുപാട് തല്ല് കിട്ടി.” എന്നായിരിക്കുന്നു ശ്രുതി തന്റെ ആദ്യ പ്രണയത്തെ കുറിച്ച് പറഞ്ഞത്. ശ്രുതിയുടെ ഈ വാക്കുകൾ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിയ്ക്കുന്നത്. അഭിനയത്തിനൊപ്പം തന്നെ നൃത്തവും ഒരുപോലെ കൊണ്ടുപോകുകയാണ് ശ്രുതി ലക്ഷ്മി. സ്റ്റേജ് ഷോകളും മറ്റുമായി തിരക്കിലാണ് താരം.