Categories: Film News

ശബരിമലയിലെത്തി ദർശനം നടത്തി സിതാര ; പൂവണിഞ്ഞത് നീണ്ട നാളത്തെ സ്വപ്നം

മലയാളികളുടെ പ്രിയനായികയാണ് സിതാര. ഒരുകാലത്ത് നായികയായി മലയാള സിനിമയിൽ തിളങ്ങിയ താരം മികച്ച കഥാപാത്രങ്ങളിലൂടെ ഇപ്പോഴും മലയാളികൾക്ക് മുന്നിലേക്ക് എത്താറുണ്ട്. എന്നാൽ തെലുങ്ക് സിനിമകളിൽ നിറഞ്ഞു നിൽക്കുകയാണ് താരം.

ഇപ്പോൾ തന്റെ നീണ്ട നാളത്തെ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണ് സിതാര. ശബരിമലയിലെത്തി അയ്യനെ കൊണ്ടിരിക്കുകയാണ് താരം ഇപ്പോൾ. കർക്കടക പൂജയ്ക്ക് വേണ്ടി ശബരിമല നട തുറന്നപ്പോളാണ് ബന്ധുക്കൾക്കൊപ്പം സിതാര അയ്യപ്പദർശനം നടത്തിയത്.

വൈകീട്ട് ദീപാരാധന തൊഴുത് പടിപൂജയും കഴിഞ്ഞ് കാലത്ത് കലാശാഭിഷേക ചടങ്ങുകളിലും പങ്കെടുത്താണ് മടങ്ങിയത്. ഗായിക കെ.എസ്.ചിത,മുൻകാല നായികമാരായ ജലജ,മേനക,പാർവ്വതി എന്നിവരും ഈയടുത്തായി ശബരിമല ദർശനം നടത്തിയിരുന്നു.

Silpa P S

Working with B4 in Entertainment Section since 2018. More than 8 years experience as Film Journalist.