മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് സോനു സതീഷ്. മലയാളത്തിന് പുറമെ തമിഴിലും താരം അഭിനയിച്ചിട്ടുണ്ട്. മിക്ക പരമ്പരകളിലും നെഗറ്റീവ് കഥാപാത്രങ്ങള്‍ ചെയ്ത് ശ്രദ്ധേയയായ സോനു വില്ലത്തിയായാണ് ശ്രദ്ധനേടിയത്. മിനിസ്ക്രീനിലെ സജീവസാന്നിധ്യമായ സോനു വിവാഹശേഷം സ്ക്രീനില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. ഇപ്പോളിതാ തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ വാര്‍ത്ത പങ്കുവച്ചിരിക്കുകയാണ് താരം.
താന്‍ അമ്മയായ സന്തോഷമാണ് സോനു ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. തങ്ങളൊരു പെണ്‍കുഞ്ഞിനാല്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു എന്നാണ് സോനു തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ കുറിച്ചത്.
ഭര്‍ത്താവ് അജയ്ക്കൊപ്പമുള്ള മെറ്റേണിറ്റി ഷൂട്ടിനൊപ്പമാണ് താനൊരു അമ്മയായ സന്തോഷം താരം പങ്കുവച്ചത്. മനോഹരമായ മഞ്ഞ മെറ്റേണിറ്റി വെയറില്‍, നിറ വയറുമായാണ് സോനു ഉള്ളത്. സ്നേഹവും ആശംസകളുമായി ആരാധകര്‍ കമന്റ് ബോക്സ് നിറച്ചിട്ടുണ്ട്.
2017 ലായിരുന്നു സോനുവിന്റെ വിവാഹം. ഐടി എഞ്ചിനീയര്‍ ആയ അജയ് ആണ് ഭര്‍ത്താവ്. സോനു നല്ലൊരു നര്‍ത്തകി കൂടിയാണ്. ഭരതനാട്യം കുച്ചിപ്പുടി തുടങ്ങി ക്ലാസിക്കല്‍ നൃത്ത മേഖലയില്‍ തിളങ്ങിനില്‍ക്കുന്ന താരം കൂടിയാണ്.
മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…